ശിവകാർത്തികേയൻ നായകനായ ‘അമരൻ’ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ പട്ടാളക്കാരനായുള്ള ശിവകാർത്തികേയന്റെ പ്രകടനത്തിന് നിരവധിപേരാണ് അഭിനന്ദനം അറിയിക്കുന്നത്.

ഇപ്പോഴിതാ ശിവകാർത്തികേയൻ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാകുന്നത്. ഭാര്യ ആർതിയുടെ പിറന്നാളിന് ആശംസകള്‍ അറിയിച്ചാണ് ശിവകാർത്തികേയന്റെ ഈ വീഡിയോ.അമരനിലെ പട്ടാള വേഷത്തില്‍ വീട്ടിലെത്തി ഭാര്യയെ സർപ്രൈസ് ചെയ്യിപ്പിക്കുന്ന വീഡിയോ ആണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനോടകം നിരവധിയാളുകളാണ് ഈ വീഡിയോക്ക് പ്രതികരിച്ചിരിക്കുന്നത്. അടുക്കളയില്‍ തിരിഞ്ഞുനില്‍ക്കുന്ന ആർതിയുടെ പിന്നിലൂടെ നടൻ ചെല്ലുകയാണ്. തിരിഞ്ഞുനോക്കുന്ന ആർതി ശിവകാർത്തികേയനെ കാണുമ്ബോഴുള്ള ഞെട്ടിയ നോട്ടവും പിന്നീടുള്ള റിയാക്ഷനുമെല്ലാം താരത്തിന്റെ ഈ വീഡിയോയില്‍ ഉണ്ട്.

ഈ വർഷം തമിഴ്‌നാട്ടില്‍ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളില്‍ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്. അമരൻ ബോക്സ് ഓഫീസില്‍ 250 കോടിയും മറികടന്നു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടി. രജനികാന്തിന്റെ വേട്ടയ്യൻ ഉള്‍പ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. നിലവില്‍ വിജയ് ചിത്രം ഗോട്ടാണ് തമിഴ്‌നാട് ബോക്സ്‌ഓഫീസില്‍ ഏറ്റവും അധികം പണം വാരിയ സിനിമ.

സായ് പല്ലവി ആണ് ചിത്രത്തിലെ നായിക .കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക