താനെ:മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി നവംബർ 17 ന് ന് കല്യാണിൽ എത്തുന്നു.’ആദ്യം എന്റെ രാഷ്ട്രം, പിന്നീട് സംഘടന, അവസാനം ഞാൻ’എന്ന മുദ്രാവാക്യവുമായാണ് കേരളത്തിൽ നിന്നും ആദ്യമായി ലോക്സഭയിലേക്ക് ബിജെപി ടിക്കറ്റിൽ നിന്നും വിജയിച്ച ചലച്ചിത്ര താരവും ജനപ്രിയ നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി, കല്യാണിൽ എത്തുന്നത്.

നവംബർ 17 ഞായറാഴ്‌ചഉച്ചയ്ക്ക് 3 മണിക്കാണ് കല്യാൺ ഈസ്റ്റിൽ കശിശ് ഇൻ്റർനാഷണൽ ഹോട്ടൽ ശ്രീ മലംഗ് റോഡിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ‘രാഷ്ട്ര രക്ഷ സമ്മേളൻ’ ഉൽഘാടനം ചെയ്യും.കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയെ കൂടാതെ മുഖ്യാതിഥിയായി സുലഭ ഗണപത് ഗയ്ക്വാഡ് ഉം ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക