
നവി മുംബൈ: നവി മുംബൈയിലെ ഐറോളിയിലെ ന്യൂ ഹൊറൈസൺ പബ്ലിക് സ്കൂളിന് സമീപം ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. സ്‌കൂളിൽ മുഴുവൻ വിദ്യാർത്ഥികളും ഉണ്ടായിരുന്നതിനാൽ സംഭവം പരിഭ്രാന്തി സൃഷ്ടിച്ചു. രണ്ട് സ്‌ഫോടന ശബ്ദം കേട്ടതായാണ് പ്രാഥമിക വിവരം.
താമസിയാതെ, എല്ലാ വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു,ഉച്ചകഴിഞ്ഞു സ്കൂളിന് അവധി നൽകി.അപകടത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും മുൻസിപ്പൽ അധികൃതർ അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group