ആംബുലന്‍സ് പൊട്ടിത്തെറിച്ചുള്ള വന്‍ അപകടത്തില്‍ നിന്ന് ഗര്‍ഭിണിയും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ തീ പിടിച്ചതിനാലാണ് അപകടമുണ്ടായത്.

ദാദാ വാഡിയിലെ നാഷണല്‍ ഹൈവേയിലാണ് സംഭവം. എറന്‍ഡോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ജാല്‍ഗണ്‍ ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. ആംബുലന്‍സില്‍ തീപ്പിടിക്കുന്നതും തീയും പുകയും വലിയ രീതിയില്‍ ഉയര്‍ന്നു പൊങ്ങുകയും ചെയ്യുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ വാഹനം ഓഫ് ചെയ്ത് സുരക്ഷിതമായ ഇടത്തേക്ക് മാറി നിന്നു. ഗര്‍ഭിണിയോടും കുടുംബത്തിനോടും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ എഞ്ചിനില്‍ തീപ്പിടിക്കുകയും നിമിഷങ്ങള്‍ക്കകം ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക