കത്തോലിക്കാ വിശ്വാസികള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്ത് സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേല്‍ തട്ടില്‍. മുനമ്ബം സമരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓർക്കേണ്ടത് ഓർത്ത് കണക്കു ചോദിക്കാൻ വിവേകവും ബുദ്ധിയുമുള്ള ജനതയാണ് ക്രൈസ്തവർ. എന്നും വോട്ട് ചെയ്ത് പരിചയമുള്ള കക്ഷികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇക്കുറി നിർബന്ധം പിടിക്കരുത്. മറിച്ച് ചെയ്യാൻ അറിയാമെന്ന് തെളിയിക്കണമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേല്‍ തട്ടില്‍ പറഞ്ഞു.
മുനമ്പത്ത് നടക്കുന്ന വഖഫ് വിരുദ്ധ സമരമാണ് കത്തോലിക്കാ സഭയുടെ ബിജെപി അനുകൂല നിലപാടിന് വേഗം കൂട്ടുന്നത്. മുനമ്പം സമരത്തെ ഗൗനിക്കാതെ നിയമസഭയിൽ ഭരണ പ്രതിപക്ഷ കക്ഷികൾ ഐക്യകണ്ഠേന വഖഫ് ഭേദഗതിക്കെതിരായ നിലപാട് കൈക്കൊണ്ടത് കത്തോലിക്കാ സഭ നേതൃത്വത്തെ വളരെയധികം പ്രകോപിപ്പിച്ചു. ഇതിന് പിന്നാലെയാണ് മുനമ്പം ഭൂമി വിവാദത്തിന് ഇരകളായവരുടെ സമര പോരാട്ടത്തിന് പ്രത്യക്ഷ പിന്തുണയുമായി സഭാ നേതൃത്വം മുന്നിട്ടിറങ്ങിയത്.
പാർലമെന്റ് ്് തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം ഉറപ്പിച്ചതിന് പിന്നിലും ക്രൈസ്തവ വോട്ട് ബാങ്കുകളുടെ കൂടുമാറ്റം നിർണായകമായിരുന്നു. ഉപ തെരഞ്ഞെടുപ്പ് കാലത്ത് മുനമ്പം വിഷയത്തിലുള്ള സഭയുടെ കർശന നിലപാട് കൂടി പുറത്തുവന്നതോടെ ആണ് ഭരണം നടത്തുന്ന സിപിഎമ്മും, പ്രതിപക്ഷമായ കോൺഗ്രസും മുനമ്പം ഇരകൾക്ക് വേണ്ടി ശബ്ദിച്ച് തുടങ്ങിയത്. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ പിതാവിന്റെ സ്ഥാനാരോഹണത്തിന് എത്തിയപ്പോൾ ആണ് പ്രതിപക്ഷ ഉടനടി അദ്ദേഹം മുസ്ലീം ലീഗ് നേതാക്കളുമായി ബന്ധപ്പെടുകയും തുടർന്ന് മുസ്ലിം ലീഗും നിരവധി മുസ്ലിം സമുദായ സംഘടനകളും മുനമ്പം വിഷയത്തിൽ ഇരകളായ ആളുകൾക്കൊപ്പം ആണ് എന്ന തുറന്നു നിലപാട് പ്രഖ്യാപിച്ചതും. സംഭവങ്ങളുടെ ഗൗരവാവസ്ഥ ബോധ്യപ്പെട്ടത്. ഉടനടി അദ്ദേഹം മുസ്ലീം ലീഗ് നേതാക്കളുമായി ബന്ധപ്പെടുകയും തുടർന്ന് മുസ്ലിം ലീഗും നിരവധി മുസ്ലിം സമുദായ സംഘടനകളും മുനമ്പം വിഷയത്തിൽ ഇരകളായ ആളുകൾക്കൊപ്പം ആണ് എന്നാ തുറന്നു നിലപാട് പ്രഖ്യാപിച്ചതും.

















