വിവാദ സിനിമ എമ്ബുരാനിലെ ക്രൈസ്തവ വിശ്വാസ വിരുദ്ധതയ്‌ക്കെതിരെ സീറോ മലബാർ സഭ രംഗത്ത് വന്നു . ഈ സിനിമയുടെ പ്രമേയം ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെന്ന് സീറോ മലബാർ സഭ ആരോപിച്ചു. കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട പല അടയാളങ്ങളെയും എമ്ബുരാൻ അവഹേളിക്കുന്നുണ്ടെന്ന് സഭ പ്രസ്താവിച്ചു.
ക്രൈസ്തവ മതചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ല. ഈ കാര്യത്തില്‍ അണിയറപ്രവർത്തകർ ജാഗ്രത കാണിക്കണമെന്നും സീറോ മലബാർ സഭ അറിയിച്ചു. ഇത് ബോധപൂർവ്വമാണെങ്കില്‍ അംഗീകരിക്കാനാവില്ലെന്നും സഭ പ്രസ്താവിച്ചു.
-->
നിലവിലെ സാഹചര്യം ആശങ്കയുളവാക്കുന്നുണ്ടെന്നും സീറോ മലബാർ സഭ അറിയിച്ചു. സഭാ വിശ്വാസങ്ങളെ ഇകഴ്‌ത്തിക്കാണിക്കുന്ന സിനിമകള്‍ തുടർച്ചയായി വരുന്നുണ്ടെന്നും ഇത് സഭയെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും സഭ വ്യക്തമാക്കി. മോഹൻലാലിന്റെ ഖേദ പ്രകടനത്തെക്കുറിച്ചും സീറോമലബാർ സഭ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് .
മോഹൻലാല്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിശ്വാസികളുടെ വിഷമം എന്തുകൊണ്ട് കാണാതെ പോയി എന്നും അണിയറ പ്രവർത്തകരാണ് ഇതിന് ഉത്തരം നല്‍കേണ്ടത് പ്രസ്താവനയില്‍ പറയുന്നു. വിനോദോപാധിയെ വിവാദോപാധിയാക്കരുതെന്നും സഭ കുറ്റപ്പെടുത്തുന്നുഅതേസമയം രാഷ്‌ട്രീയ പാർട്ടികളുടെ നിലപാടിനോട് പ്രതികരണമില്ല എന്നാണ് സഭ പറയുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക