
ഏറ്റുമാനൂരില്‍ നിന്നും ദിവസങ്ങള്‍ക്കു മുന്‍പു കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നു കണ്ടെത്തി. ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകന്‍ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വര്‍ഷം എന്‍ജിനീയറിംങ് വിദ്യാര്‍ഥി സുഹൈല്‍ നൗഷാദി(18)ന്റെ മൃതദേഹമാണ് മീനച്ചിലാറ്റില്‍ പൂവത്തുമ്മൂട് കടവില്‍ നിന്നും കണ്ടെത്തിയത്. നവംബര്‍ ഏഴിനാണ് സുഹൈലിനെ വീട്ടില്‍ നിന്നും കാണാതായത്.
യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഇന്നു രാവിലെ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ പൂവത്തുമ്മൂട് കടവില്‍ നിന്നും കണ്ടെത്തിയത്.കഴിഞ്ഞ ദിവസം യുവാവിനെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെകടര്‍ എ.എസ് അന്‍സലിന്റെ നേതൃത്വത്തില്‍ പൂവത്തുമ്മൂട് കടവ് ഭാഗത്ത് പരിശോധന നടത്തിയിരുന്നു.