ഏറെ വ്യത്യസ്തമായിട്ടുള്ള ഒരു കാഴ്ചയാണ് മലപ്പുറത്ത് നടന്ന ഒരു വിവാഹ വീട്ടിൽ കാണാനായത്. കല്യാണത്തിന് വന്നവർക്കു മുന്നിൽ ഒട്ടും പതറാതെ വളരെ വീര്യത്തോടെ മുദ്രാവാക്യങ്ങള്‍ വിളിച്ച പുതുപ്പെണ്ണായിരുന്നു കല്യാണത്തിന്റെ ഹൈലൈറ്റ്. “ഉയരെ വെള്ളക്കൊടി പറട്ടെ ,മണ്ണില്‍ ചോരച്ചാലോഴുകട്ടെ,ചാലുകള്‍ ചേർന്നൊരു പുഴയാവട്ടെ ,പുഴകള്‍ ചേർന്നൊരു കടലാവട്ടെ” എന്ന് മണവാട്ടി മുദ്രാവാക്യം വിളിച്ചു കൊടുത്തപ്പോൾ കല്യാണ ചെക്കനും, കല്യാണത്തിന് വന്നവരും ചെങ്കൊടിയും പിടിച്ച് വിപ്ലവ മുദ്രാവാക്യങ്ങള്‍ ഏറ്റുചൊല്ലി.
ഏറെ വീര്യത്തോടെയുള്ള മുദ്രവാക്യങ്ങള്‍ ആയിരുന്നതിനാല്‍ ആരായാലും ഏറ്റു പറഞ്ഞു പോവുമായിരുന്നു .അത്രക്ക് ഗാംഭീര്യമുണ്ടായിരുന്നു അവളുടെ മുദ്രാവാക്യം വിളികള്‍ക്ക്. ആ സമയത്ത് അവളുടെ മുഖത്തിനേക്കാള്‍ മൊഞ്ച് ആ വിപ്ലവ വാക്യങ്ങള്‍ക്കായിരുന്നു എന്ന് പറയേണ്ടി വരും. വീഡിയോ പുറത്തുവന്നതോടെ കല്യാണം സോഷ്യൽ മീഡിയയിൽ വൈറലായി .

















