നടൻ‌ കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ജനപ്രീതിയുള്ളത് രണ്ടാമത്തെ മകളായ ദിയ കൃഷ്ണയ്ക്കാണ്. പഠനം പൂർ‌ത്തിയാക്കിയ ദിയ ലോക്ക്ഡൗണ്‍ കാലത്താണ് യുട്യൂബ് ചാനലുമായി സജീവമായത്.

പത്ത് ലക്ഷത്തിന് മുകളില്‍ സബ്സ്ക്രൈബേഴ്സ് ദിയയ്ക്കുണ്ട്. യുട്യൂബ് വീഡിയോയില്‍ നിന്നും പ്രമോഷനില്‍ നിന്നും മാത്രമല്ല ദിയയ്ക്ക് വരുമാനം വരുന്നത്… കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി ഫാൻസി ആഭരണങ്ങളുടെ ഒരു ഓണ്‍ലൈൻ ബിസിനസ് ഓ ബൈ ഓസി എന്ന പേരില്‍ ദിയയ്ക്കുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വേള്‍ഡ് വൈഡ് ഷിപ്പിങും കസ്റ്റമേഴ്സിനായി ദിയ ചെയ്യുന്നുണ്ട്. ഇതിനോടകം തങ്ങള്‍ക്ക് പത്ത് ലക്ഷത്തിലധികം ഹാപ്പി കസ്റ്റമേഴ്സിനെ ലഭിച്ചുവെന്നാണ് ദിയ ഓ ബൈ ഓസിയുടെ ഇൻസ്റ്റഗ്രാം പേജില്‍ കുറിച്ചിട്ടുള്ളത്. വിവാഹശേഷം ഭർത്താവ് അശ്വിന്റെ സഹായവും ബിസിനസ് മെച്ചപ്പെടുത്താൻ ദിയയ്ക്ക് ലഭിക്കുന്നുണ്ട്.

അതേസമയം ഇപ്പോഴിതാ ദിയയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തില്‍ നിന്നും ഉണ്ടായ ദുരനുഭവം പങ്കിട്ട് എത്തിയിരിക്കുകയാണ് മൂന്ന് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായ ഉപ്പും മുളകും ലൈറ്റ് കുടുംബാംഗം. ഫാമിലി വ്ലോഗേഴ്സാണ് ഉപ്പും മുകളും ലൈറ്റ്. ചാനലിന്റെ ഉടമയായ സംഗീത അനില്‍കുമാറാണ് ദിയ കൃഷ്ണയുടെ ഓണ്‍ലൈൻ സ്റ്റോറില്‍‌ നിന്നും ആഭരണം പർച്ചേസ് ചെയ്തപ്പോഴുള്ള ദുരനുഭവം കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

മാലയും രണ്ട് കമ്മലുമാണ് ദിയയുടെ ഓ ബൈ ഓസിയില്‍ നിന്നും വാങ്ങിയതെന്നും എന്നാല്‍ കവർ തുറന്ന് നോക്കിയപ്പോള്‍ കല്ലുകള്‍ ഇളകി കിടക്കുകയായിരുന്നുവെന്നും മാത്രമല്ല കമ്മലിന്റെ പെയറില്‍ ഒന്ന് മിസ്സിങ്ങായിരുന്നുവെന്നും സംഗീത പറയുന്നു. കല്ലുകള്‍ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താൻ പകർത്തിയിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം പരാതിപ്പെടാൻ വിളിച്ചിട്ടും യാതൊരു പ്രതികരണവും ഓ ബൈ ഓസി ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും സംഗീത പറയുന്നു.

മെസേജ് അയച്ച്‌ പരാതി പറഞ്ഞപ്പോള്‍ പാർസല്‍ തുറക്കുന്ന ഓപ്പണിങ് വീഡിയോ ചോദിക്കുകയാണ് ചെയ്തതെന്നും സംഗീത പറഞ്ഞു. സംഗീതയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം എത്തി. ഓ ബൈ ഓസിയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങിയപ്പോഴുള്ള അനുഭവങ്ങളാണ് ഏറെയും പേർ പങ്കുവെച്ചത്.

മാത്രമല്ല ദിയയുടെ സ്ഥാപനത്തിലെ ഓർണമെന്റ്സിന് എല്ലാം വലിയ വിലയാണെന്നും എന്നാല്‍ ആ പ്രൈസിനുള്ള ഗുണനിലവാരമില്ലെന്നും കമന്റുകളുണ്ട്. അതേസമയം ഇപ്പോഴിതാ സംഗീതയുടെ വിഷയത്തില്‍ പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് ദിയ.

പരാതികള്‍ സ്വീകരിക്കണമെങ്കിലും വാങ്ങിയ വസ്തുക്കള്‍ എക്സ്ചേഞ്ച് ചെയ്ത് കിട്ടണമെങ്കിലും ഓപ്പണിങ് വീഡിയോ നിർബന്ധമാണെന്നാണ് ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. കൂടാതെ സംഗീതയുടെ റെന്റല്‍‌ ആഭരണങ്ങളുടെ ഷോപ്പില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങിയപ്പോഴുള്ള ദുരനുഭവം ഒരു സ്ത്രീ പങ്കിട്ടതിന്റെ സ്ക്രീൻ ഷോട്ടും ദിയ പങ്കിട്ടു.

ഫാൻസി ആഭരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് പരാതിക്കാരിയായ യുട്യൂബർ സംഗീത. ഒരു വ്യക്തിയേയും തരംതാഴ്ത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷെ ഈ സ്ത്രീക്ക് നിങ്ങളെ കുറ്റപ്പെടുത്താൻ അവകാശമില്ല. കാരണം ആദ്യം അവർ അവരുടെ ബിസിനസില്‍ തികഞ്ഞവളും ആത്മാർത്ഥതയുള്ള വ്യക്തിയുമായിരിക്കണം.

ഇവരുടെ ഷോപ്പില്‍ നിന്നും ഒരിക്കല്‍ ഞാൻ ഒരു നെക്ക് പീസ് വാടകയ്‌ക്ക് വാങ്ങിയ ശേഷം ഉപയോഗിച്ച്‌ ഞാൻ കൃത്യമായി പാക്ക് ചെയ്ത് തിരികെ അയച്ചു. എന്നാല്‍ ഉല്‍പ്പന്നം അവിടെ എത്തിയപ്പോള്‍ ആ ഫ്രോഡ് ലേഡി എന്നെ വിളിച്ച്‌ നെക്ക് പീസ് പൊട്ടിയെന്നും നിങ്ങളുടെ അഡ്വാൻസ് തുക ഞങ്ങള്‍ക്ക് തിരികെ നല്‍കാനാവില്ലെന്നും പറഞ്ഞു. പണം സമ്ബാദിക്കാൻ അവർ എന്തും ചെയ്യാം.

നിങ്ങള്‍ മുന്നോട്ട് തന്നെ പോകൂ… ഇത്തരം വഞ്ചനാപരമായ ആളുകളെക്കുറിച്ച്‌ വിഷമിക്കേണ്ടതില്ല. സ്നേഹവും പിന്തുണയും എന്നാണ് ഉപ്പും മുളകും ഫാമിലി ലൈറ്റും ദിയയും തമ്മിലുള്ള വിഷയം ശ്രദ്ധയില്‍‌പ്പെട്ട് ഒരു സ്ത്രീ ദിയയ്ക്ക് അയച്ച മെസേജ്.

റോങ്ങ് വീഡിയോകള്‍ എടുത്ത് അതിനോട് പ്രതികരിക്കുക എന്നത് ചില യൂട്യൂബർമാർക്ക് ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ഏക മാർഗമാണ് എന്നാണ് ഉപ്പും മുളകും ഫാമിലി ലൈറ്റിന്റെ പരാതിയെ തുടർന്ന് തനിക്കെതിരെ റിയാക്ഷൻ വീഡിയോ പങ്കുവെച്ചവർക്ക് ദിയ നല്‍കിയ മറുപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക