പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളോട് മുഖം തിരിച്ച്‌ വെള്ളാപ്പള്ളി നടേശന്‍.

രാഹുല്‍ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നല്‍കിയില്ല. തെരഞ്ഞെടുപ്പ് വരുമ്ബോള്‍ മാത്രം കാണാൻ വരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുതിർന്ന നേതാക്കള്‍ ബന്ധപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രമ്യ ഹരിദാസ് തോല്‍ക്കാൻ പോകുന്ന സ്ഥനാർത്ഥിയാണ്. എം പി ആയിരുന്നപ്പോള്‍ അവര്‍ കാണാൻ വന്നിട്ടില്ല. ഇപ്പോള്‍ കാണാൻ വരുന്നത് തെറ്റായ സന്ദേശം ആകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈ സാഹചര്യത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥികളുടെ സന്ദർശനത്തിന് വെള്ളാപ്പള്ളി അനുമതി നല്‍കിയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക