ഡല്‍ഹി മെട്രോയുടെ പുതിയ പരസ്യം വിവാദത്തില്‍. സ്തനങ്ങളെ ഓറഞ്ചിനോട് താരതമ്യപ്പെടുത്തിയ ‘സ്തനാർബുദ’ അവബോധ പരസ്യമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ബസിനുള്ളില്‍ ഓറഞ്ച് കൈയില്‍ പിടിച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രത്തോടൊപ്പം ‘ മാസത്തില്‍ ഒരിക്കലെങ്കിലും നിങ്ങളുടെ ഓറഞ്ച് പരിശോധിക്കൂ. നേരത്തേ കണ്ടെത്തി ജീവൻ രക്ഷിക്കൂ’ എന്ന പരസ്യ വാചകവും ചേർത്തിട്ടുണ്ട്.

എഐ ടെക്നോളജിയുടെ സഹായത്തില്‍ സൃഷ്ടിച്ച ചിത്രമാണ് ചേർത്തിരിക്കുന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്തനാർബുദ അവബോധ മാസാചരണത്തിന്റെ ഭാഗമായുള്ള പരസ്യമാണിതെന്ന് അധികൃതർ പറഞ്ഞു.ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ‘യുവികാൻ’ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയാണ് ക്യാംപെയ്നിന്റെ പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാദ പരസ്യം ഇറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എക്സില്‍ ഇതിനോടകം നിരവധിപ്പേർ വിമർശനവുമായി എത്തിയിട്ടുണ്ട്. സ്തനാർബുദ അവബോധ ക്യാംപെയ്നില്‍പ്പോലും സ്തനത്തെ എന്തിന് അങ്ങനെ അഭിസംബോധന ചെയ്യുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക