ബെംഗളൂരുവില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണുള്ള അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയിലെ ആറുനില കെട്ടിടമാണ് തകർന്നുവീണത്. ആദ്യം ഇടിഞ്ഞുതാഴ്ന്ന കെട്ടിടം ഞൊടിയിടയില്‍ ഒന്നാകെ ചരിഞ്ഞ് നിലംപതിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തില്‍ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചുവെന്നാണ് വിവരം. 14 തൊഴിലാളികള്‍ ഇനിയും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകള്‍. ഇതില്‍ ചിലരെ പുറത്തെത്തിച്ചിട്ടുണ്ട്, പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെ തുടർന്നാണ് കെട്ടിടം തകർന്നതെന്നാണ് വിവരം. പ്രദേശത്ത് മുഴുവൻ വെള്ളക്കെട്ടും മണ്ണൊലിപ്പുമുള്ളതായാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ബെംഗളൂരുവില്‍ ശക്തമായ മഴ തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക