അടുത്തിടെയായി കടകളില്‍ വ്യാജ മുട്ടകള്‍ വ്യാപകമായി എത്തുന്നുണ്ട്. നിരവധി പേർക്കാണ് വ്യാജ മുട്ടകള്‍ വാങ്ങി പണി കിട്ടിയത്.
നിരവധി വ്യാപാരികള്‍ കബളിപ്പിക്കപ്പെട്ടതായുള്ള വാർത്തകളും അടുത്തിടെ പുറത്തുവരികയുണ്ടായി. ഈ സാഹചര്യത്തില്‍ കടകളില്‍ നിന്നും മുട്ട വാങ്ങുമ്ബോള്‍ അതീവ ശ്രദ്ധ പുലർത്തണം. അല്ലെങ്കില്‍ പണം നഷ്ടമാകും. പ്രത്യക്ഷത്തില്‍ വ്യാജ മുട്ടകളും യഥാർത്ഥ മുട്ടകളും തമ്മില്‍ യാതൊരു വ്യത്യാസവും നമുക്ക് കാണാൻ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഇതിന് ചില വഴികള്‍ ഉണ്ട്.
ഒരു പ്രത്യേകതരം രാസവസ്തു ഉപയോഗിച്ചാണ് വ്യാജ മുട്ടകള്‍ നിർമ്മിക്കാറുള്ളത്. പാക്കറ്റുകളില്‍ നാം വാങ്ങുന്ന മുട്ടകളില്‍ സ്ഥിരമായി വ്യാജ മുട്ട ഇടം നേടാറുണ്ട്. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിയ്ക്കുന്ന മുട്ടകളും വിപണിയില്‍ ഇന്ന് സുലഭമാണ്.
നാം വാങ്ങുന്ന മുട്ട വ്യാജനോ നല്ലതാണോ എന്ന് അറിയാൻ തോട് നന്നായി പരിശോധിക്കുമ്ബോള്‍ തന്നെ വ്യക്തമാകും. യഥാർത്ഥ മുട്ടയുടെ തോട് പരുപരുത്തതാണ്. എന്നാല്‍ വ്യാജ മുട്ടയുടെ തോട് നല്ല മിനുസം ഉള്ളതായിരിക്കും. ഇനി ഇങ്ങനെ പരിശോധിച്ച് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കില്‍ അടുത്ത വഴിയുണ്ട്.
മുട്ട കയ്യില്‍ എടുത്ത് പരിശോധിക്കാം. യഥാർത്ഥ മുട്ടയ്ക്ക് നല്ല ഭാരം ഉണ്ടാകും. എന്നാല്‍ വ്യാജ മുട്ടയ്ക്ക് ഭാരം കുറവായിരിക്കും.