ഉത്തരാഖണ്ഡിലെ മുസ്സൂറിയില്‍ വീണ്ടും ദുരൂഹ മരണം . സർക്കാർ ജീവനക്കാരനെയാണ് സ്ത്രീകളെ പോലെ അണിഞ്ഞൊരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .
സ്വന്തം ക്വാർട്ടേഴ്സില്‍ തൂങ്ങിയ നിലയിലായിരുന്നു 22 കാരനായ അനുകുല്‍ റാവത്തിന്റെ മൃതദേഹം .
ലിപ്സ്റ്റിക്കും , കണ്മഷിയും , സാരിയും അണിഞ്ഞ രീതിയിലാണ് മൃതദേഹം കണ്ടെത്തിയത് . ലാല്‍ ബഹാദൂർ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. ഹാപ്പി വാലിയിലെ എല്‍.ബി.എസിലെ സർക്കാർ ക്വാർട്ടേഴ്സില്‍ തനിച്ചായിരുന്നു താമസം.
വ്യാഴാഴ്ചയും അനുകുല്‍ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് ഇയാള്‍ക്കായി തിരച്ചില്‍ നടത്തി. മുറി അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നതായി കണ്ട ജീവനക്കാർ പോലീസില്‍ വിവരമറിയിച്ചു . തുടർന്ന് വാതില്‍ തകർത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അയല്‍പക്കത്ത് താമസിക്കുന്ന മറ്റ് ജീവനക്കാരോട് പോലും അനുകുല്‍ അധികം സംസാരിച്ചിരുന്നില്ല.
മാസങ്ങള്‍ക്ക് മുമ്ബ് പന്ത്നഗറിലെ വിമാനത്താവളത്തിലെ അസിസ്റ്റൻ്റ് മാനേജരുടെ മൃതദേഹവും ഇത്തരത്തില്‍ കണ്ടെത്തിയിരുന്നു . സ്ത്രീകളെ അണിഞ്ഞൊരുങ്ങിയ നിലയിലായിരുന്നു ആ മൃതദേഹവും. രണ്ട് മരണവും സംസ്ഥാനത്ത് ഭീതി പടർത്തിയിട്ടുണ്ട്.

















