മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സമൂഹ മാധ്യമത്തില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് നടൻ ബൈജു മാപ്പു പറഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചു.
മുന്നിലെ ടയർ പൊട്ടിയാണ് അപകടമുണ്ടായതെന്നും താൻ മദ്യപിച്ചിരുന്നില്ലെന്നുമാണ് ബൈജു സമൂഹ മാധ്യമത്തിലൂടെ വിശദീകരിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്ബലം ജംഗ്ഷനില്‍ വെച്ച് ബൈജുവിന്‍റെ വാഹനം സ്കൂട്ടർ യാതക്കാരനെ ഇടിച്ചത്.
പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനയ്ക്ക് രക്ത സാമ്ബിള്‍ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് മദ്യത്തിന്‍റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടർ പൊലീസിന് മെഡിക്കല്‍ റിപ്പോർട്ട് നല്‍കിയിരുന്നു. മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തിട്ടുണ്ട്.

















