കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ യാത്രയയപ്പു സമ്മേളനത്തില്‍ അതിക്രമത്തിച്ച്‌ കയറിച്ചെന്ന് പരസ്യമായി അവഹേളിച്ച്‌ സംസാരിച്ചതിനെത്തുടർന്ന് കണ്ണൂർ എ ഡി എം നവീൻ ബാബു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ അമർഷം പുകയുന്നു. സിപിഎം എംഎൽഎ സച്ചിൻ ദേവിന്റെ ഭാര്യയും തിരുവനന്തപുരം കോർപ്പറേഷൻ മേയറുമായ ആര്യ രാജേന്ദ്രൻ മോഡൽ പ്രകടനമാണ് പി പി ദിവ്യയും കാട്ടിക്കൂട്ടിയത്. ആര്യയുടെ ‘പട്ടി ഷോ’ കെഎസ്ആർടിസി ഡ്രൈവറുടെ കഞ്ഞികുടി മുട്ടിച്ചു എങ്കിൽ പി പി ദിവ്യയുടെ സമാന പ്രകടനം ഇടതു സഹയാത്രികനായ എഡിഎമ്മിന്റെ ജീവനാണ് എടുത്തത്.

സിപിഎം ഉന്നതസ്ഥാനങ്ങളിലേക്ക് നിയോഗിക്കുന്ന യുവതി യുവാക്കളുടെ പക്വതയില്ലാത്ത സമീപനങ്ങൾ കേരളത്തിലെ സാമാന്യ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂർ സംഭവം. യുവ ചെഗുവേരകൾ ചമഞ്ഞ് നടക്കുന്ന ഇത്തരക്കാർ അധികാരത്തിന്റെ ഗർവിലും, ഉന്നത നേതൃത്വങ്ങളുമായുള്ള ബന്ധങ്ങളുടെ തണലിലും ചെയ്തുകൂട്ടുന്ന വിക്രിയകൾ സിപിഎം അനുഭാവികളുടെയും പ്രവർത്തകരുടെയും പോലും ജീവൻ അപഹരിക്കുന്ന തരത്തിൽ വ്യാപ്തിയുള്ളതാണ് എന്നതുകൂടി ഈ സംഭവത്തോടെ വ്യക്തമാവുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എഡിഎം നവിന്‍ബാബുവിന്‍റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്തെതിരെ സിപിഎം നേതാവ് മലയാലപ്പുഴ മോഹനനും രംഗത്തെത്തി. ക്ഷണിക്കപ്പെടാതെ നവീൻ ബാബുവിന്‍റെ യാത്രയയപ്പില്‍ പങ്കെടുത്ത ദിവ്യയ്ക്ക് ഗൂഢലക്ഷ്യമുണ്ട്.ദിവ്യക്കെതിരെ അന്വേഷണം വേണം.രേഖാമൂലം പാര്‍ട്ടിക്ക് കത്ത് നല്‍കും.ആവശ്യം പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.CITU സംസ്ഥാന കമ്മിറ്റി അംഗമാണ് മലയാലപ്പുഴ മോഹനൻ.സിപിഎം കോന്നി ഏരിയാ കമ്മിറ്റി അംഗവും ആണ്.

ഇടത് സൈബർ ഗ്രൂപ്പുകൾ ഉൾപ്പെടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെ നിലപാടുകളെ പരസ്യമായി വിമർശിക്കുന്നു. വിമർശനങ്ങൾക്കപ്പുറം പിപി ദിവ്യക്കെതിരെ കടുത്ത ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഇടതു പ്രൊഫൈലുകളിൽ നിന്നു തന്നെ ഉയരുന്നത് ഗൗരവകരമായ എടുക്കുവാൻ സർക്കാരും തയ്യാറാവേണ്ടതാണ്. പയ്യന്നൂർ റെഡ് സ്‌ക്വാഡ് ( Payyannur Red Squad ) എന്ന പ്രൊഫൈലില്‍ നിന്നാണ് പിപി ദിവ്യക്കെതിരെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുള്ളത്.

പിപി ദിവ്യക്കെതിരെയുള്ള വെളിപ്പെടുത്തൽ:

  • “പി പി ദിവ്യയുടെ ബിനാമി നിക്ഷേപങ്ങളും പാർട്ടി അന്വേഷിക്കണം.അഹങ്കാരത്തിന് കയ്യും കാലും വെച്ചാല്‍ അത് പി പി ദിവ്യ ആയി. മുൻപ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയിരിക്കുമ്ബോള്‍ എനിക്ക് പുതിയ ഇന്നോവ വേണം എന്നു പറഞ്ഞു വാശി പിടിച്ചു. പഞ്ചായത്തില്‍ കുഴപ്പം ആക്കിയപ്പോള്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻ കണ്ണൂർ ജില്ലാ കമ്മിറ്റി എന്നിവർ താക്കീത് ചെയ്തതാണ് എന്നിട്ടും ആഡംബര സ്വഭാവത്തില്‍ ഒരു മാറ്റവും ഇല്ല .പി പി ദിവ്യയുടെ ബിനാമി നിക്ഷേപങ്ങളും പാർട്ടി അന്വേഷിക്കണം.കണ്ണൂരില്‍ പുതിയ ഫ്ലാറ്റ് വാങ്ങിയതും പാലക്കയം തട്ടില്‍ റിസോർട്ടില്‍ പണം നിക്ഷേപിച്ചതും എല്ലാം പാർട്ടി അന്വേഷിക്കണം പി പി ഷാജിയും പിപി ദീപയും ചേർന്ന് നടത്തുന്ന ബിനാമി നിക്ഷേപങ്ങള്‍ പാർട്ടി അന്വേഷിക്കണം.”

പ്രമുഖ മാദ്ധ്യമത്തിന്റെ ഫേസ്‌ബുക്ക് പേജിലെ ഈ വിഷയത്തിലുളള വാർത്തയുടെ കമെന്റ് ബോക്സിലാണ് പി പി ദിവ്യക്കെതിരെയുള്ള ആരോപണം ഉയർന്നത് . വിവിധ മാദ്ധ്യമങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പയ്യന്നൂർ റെഡ് സ്‌ക്വാഡിനെ കൂടാതെ നൂറുകണക്കിന് ആളുകളാണ് പി പി ദിവ്യക്കെതിരെ യുള്ള ശാപവചനകളുമായി രംഗത്തെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക