FeaturedKeralaNewsPolitics

പ്രധാനമന്ത്രി മോദിയുടെ തന്തയ്ക്ക് വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അമിത് ഷായുടെ കാലു വെട്ടും എന്ന് പ്രഖ്യാപനം; ഗവർണറെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സിക്കണം എന്ന് ആഹ്വാനം: എഡിഎമ്മിന്റെ ജീവനെടുത്ത പി പി ദിവ്യയുടെ ചരിത്രമിങ്ങനെ – വിശദമായി വായിക്കാം

വിടുവായിത്തം പറയുന്നതില്‍ ചിന്താ ജറോമിന്റെ സഹോദരിയായാണ് സിപിഎമ്മില്‍ പി പി ദിവ്യ. കയ്യടിക്കാനും പദവി നല്‍കാനും കിഴങ്ങന്മാര്‍ ഏറെയുള്ള പ്രസ്ഥാനത്തില്‍ നില്‍ക്കുന്നതിനാല്‍ അടിക്കടി സ്ഥാനമാനങ്ങളും കിട്ടി. അഹങ്കാരവും അല്പത്തവും തലയക്കു പിടിച്ച സിപിഎമ്മിന്റെ യുവനേതാവ് എന്ന നിലയില്‍ മലബാറില്‍ ശ്രദ്ധേയയാണ് ദിവ്യ. ഇപ്പോള്‍ ന്യായധിപന്റെ മരണത്തിന് കാരണക്കാരി ആയിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്തയക്ക് വിളിച്ച ദിവ്യ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും ഏറെപ്പേര്‍ ഉണ്ടായിരുന്നു. അതിന്റെ ആവേശത്തില്‍ കേന്ദ്ര മന്ത്രി അമിത്ഷായുടെ കാലുവെട്ടുമെന്ന് പറയാനും ദിവ്യ തയ്യാറായി. മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ തടഞ്ഞപ്പോള്‍ അമിത്ഷായെ ഇനി കേരളത്തില്‍ കാലുകുത്തിക്കില്ല എന്നായിരുന്നു പ്രഖ്യാപനം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്ക് കേരളത്തിലെ പ്രവര്‍ത്തകരോട് ഇനി വീഡിയോ കോണ്‍ഫറന്‍സ് നടത്തേണ്ടി വരുമെന്നും വീമ്ബിളക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കളം പിടിക്കാനും ദിവ്യ മുന്നിലുണ്ടായിരുന്നു. ‘ബ്ലഡി കണ്ണൂര്‍ എന്ന പരാമര്‍ശത്തിന് ആരിഫ് ഖാൻ വലിയ വില നല്‍കേണ്ടി വരുമെന്നും അധികം വൈകാതെ കുതിരവട്ടത്തേക് ഒരു മുറി അങ്ങയ്‌ക്കു ആവശ്യമായി വരും എന്നാണ് ദിവ്യ ഫേസ്ബുക്കിലൂടെ പറഞ്ഞത്. കുതിരവട്ടത്ത് ചികിത്സ വേണ്ട ദിവ്യയുടെ സഹപ്രപര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരായ ആക്ഷേപം ആഘോഷമാക്കി.

അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മരണത്തിന് വഴിവെച്ചിരിക്കുകയാണ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ദിവ്യയുടെ നടപടി. കണ്ണൂര്‍ സ്ഥലം മാറി പോകുന്ന കണ്ണൂര്‍ എ.ഡി എം കെ. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ അഴിമതി ആരോപണവുമായി പി.പി ദിവ്യ രംഗത്തെത്തി.. പരിപാടിയില്‍ ഉദ്ഘാടകനായി കലക്ടര്‍ അരുണ്‍ കെ വിജയനെ യാണ് ക്ഷണിച്ചിരുന്നതെങ്കിലും ചടങ്ങിനിടെ കയറി വന്ന പി.പി ദിവ്യകുത്തും മുനയുമുള്ള വാക്കുകള്‍ കൊണ്ടു ചടങ്ങില്‍ കല്ലുകടിയുണ്ടാക്കുകയായിരുന്നു.

ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്ബിന് എന്‍.ഒ.സി കൊടുക്കാന്‍ വൈകിയ വിഷയത്തിലായിരുന്നു ദിവ്യ ഉടക്കിയത്. തന്നെ വന്നു കണ്ട പരാതിക്കാരന്‍ എന്‍.ഒ.സി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ഇതുപ്രകാരം താന്‍ എ.ഡി. എമ്മിനോട് ഫോണില്‍ ഈ കാര്യം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ന്യായമായ ആവശ്യമായതിനാലാണ് താന്‍ ഇടപെട്ടത്. എന്നാല്‍ ഈക്കാര്യത്തില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.

എ.ഡി.എം സ്ഥലം മാറി പോകാന്‍ ദിവസങ്ങള്‍ക്കു മുന്‍പ് എന്‍.ഒ.സി കിട്ടിയത് എങ്ങനെയാണെന്ന് തനിക്ക് അറിയാമെന്നും ഈ കാര്യം രണ്ടു ദിവസത്തിനുള്ളില്‍ പുറത്തുവരുമെന്നും ദിവ്യ മുന്നറിയിപ്പു നല്‍കി. ഈക്കാലത്ത് എന്തു ചെയ്യുമ്ബോഴും ഫോണിലും മറ്റും അക്കാര്യം തെളിവായി ഉണ്ടാകും. സിവില്‍ സര്‍വീസിലിരിക്കുന്നവര്‍ തനിക്ക് ചുറ്റും മറ്റുള്ളവരുമുണ്ടെന്ന് ശ്രദ്ധിക്കണം. നവീന്‍ ബാബു പത്തനംതിട്ടയില്‍ എ.ഡി. എമ്മായി ചുമതല ഏല്‍ക്കുമ്ബോള്‍ കണ്ണൂരിലേപ്പോലെയാകരുതെന്നും കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തണമെന്നും ദിവ്യ ആവശ്യപ്പെട്ടു.

ഇദ്ദേഹം ഉപഹാരം വാങ്ങുന്നത് കാണാന്‍ താല്‍പര്യമില്ലാത്തതു കാരണം താന്‍ ചടങ്ങിനിടെ പോവുകയാണെന്ന് പറഞ്ഞ് ദിവ്യ തന്റെ പ്രസംഗം കഴിഞ്ഞതിനു ശേഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചു കൊണ്ടു പുറത്തേക്ക് പോവുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അനൗചിത്വം നിറഞ്ഞ നടപടി ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ കാര്യത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. ഒരു വാര്‍ത്താ ചാനലിനെ മുന്‍കൂട്ടി അറിയിച്ചു വരുത്തിയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രകടനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Welcome To Kerala Speaks !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക