കൊടുംവിഷമുള്ള മൂര്‍ഖന്‍ പാമ്ബും പശുവും തമ്മിലുള്ള നിരുപാധിക സ്‌നേഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.കൊടുംവിഷമുള്ള പാമ്ബുകളില്‍ നിന്നും സാധാരണ എല്ലാ ജീവികളും അകന്നുനില്‍ക്കുകയാണ് പതിവ്. എന്നാല്‍ വൈറലാകുന്ന വീഡിയോയില്‍ ഏവരെയും ആശ്ചര്യപ്പെടുത്തുന്ന ദൃശ്യങ്ങളാണുള്ളത്.
പശു മൂര്‍ഖനെ നക്കി തുടച്ച് തലോടുകയും മണപ്പിക്കുകയുമാണ് വീഡിയോയില്‍. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ശാന്തനായി തുടരുന്ന മൂര്‍ഖനെയും കാണാം. പശുവിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതുമില്ല.
വളരെ അപൂര്‍വമായ ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയതാരാണെന്ന് വ്യക്തമല്ല. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെയായി വരുന്നത്. 14 വയസുള്ള തന്റെ മകന്‍ സ്‌കൂളില്‍ പോകുമ്ബോള്‍ കെട്ടിപ്പിടിച്ച് ഉമ്മ തരുന്നത് പോലെയെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍, മറ്റൊരാളുടെ കമന്റ് സ്‌നേഹം പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഭാഷയാണെന്നും എല്ലാവരും അതിലൂടെയാണ് അഭിവൃദ്ധി നേടുന്നതെന്നുമാണ് മറ്റൊരാള്‍ കുറിച്ചത്.

















