കോഴിക്കോട് കോഫീ ഹൗസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവെന്ന് പരാതി. ബീച്ചിന് സമീപത്തുള്ള കോഫീ ഹൗസില്‍ വിതരണം ചെയ്ത സാമ്ബാറില്‍ നിന്നുമാണ് പുഴുവിനെ കിട്ടിയത്.കണ്ണൂർ സ്വദേശികളാണ് പുഴുവിനെ കിട്ടിയതായി പരാതി ഉന്നയിച്ചത്.

കോഴിക്കോട് ബീച്ചിനടുത്തുള്ള കോഫീ ഹൗസില്‍ ഇന്ന് രാവിലെയാണ് സംഭവം. കണ്ണൂർ സ്വദേശികളായ നസല്‍, ജഹാൻ എന്നിവർ ഇവിടെ നിന്നും മസാല ദോശ ഓർഡർ ചെയ്തിരുന്നു. ഇതിനൊപ്പം ലഭിച്ച സാമ്ബാറില്‍ നിന്നുമാണ് പുഴുവിനെ കിട്ടിയത്. കോഫീ ഹൗസ് അധികൃതരോട് പരാതി പറഞ്ഞപ്പോള്‍ പച്ചക്കറിയില്‍ ഉണ്ടായിരുന്ന പുഴു ആയിരിക്കാം സാമ്ബാറില്‍ കണ്ടതെന്ന മറുപടിയാണ് ലഭിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ ഇരുവരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. കുടുംബവുമായി ആലോചിച്ച ശേഷം ബന്ധപ്പെട്ട അധികൃതർക്ക് പരാതി നല്‍കുമെന്ന് യുവാക്കള്‍ പറഞ്ഞു. കോർപറേഷൻ അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക