ദുർഗാപൂജ ആഘോഷങ്ങളിലാണ് രാജ്യം. ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം കൂടിയാണിത്. ഈയവസരത്തില്‍ നവരാത്രിയോടനുബന്ധിച്ച്‌ ദുർഗാദേവിയുടെ ഒമ്ബത് രൂപങ്ങളെ ആരാധിക്കുകയും ചെയ്യും. രാജ്യത്തിന്റെ ഓരോ കോണിലും ദുർഗാപൂജാ പന്തലുകളും ഒരുങ്ങിക്കഴിഞ്ഞു.

കഴിഞ്ഞദിവസം പൂജകളില്‍ പങ്കെടുക്കാൻ ബോളിവുഡ് സെലിബ്രിറ്റികള്‍ ഒത്തുകൂടിയിരുന്നു. ഇതിനിടെ അനുചിതമായ കാര്യം കണ്ട നടി കജോള്‍ ദേഷ്യപ്പെടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. നടി ആലിയഭട്ട്, അവരുടെ സഹോദരി ഷഹീൻ ബട്ട് എന്നിവർ അടക്കമുള്ള താരങ്ങള്‍ പന്തലില്‍ ഉണ്ടായിരുന്നു. പൂജ ആരംഭിച്ചത് ഏതാനും സമയം പിന്നിട്ടപ്പോഴാണ് ഷൂസ് ധരിച്ച്‌ ചിലർ പന്തലില്‍ കയറുകയും ദേവിയുടെ രൂപത്തിന് അരികില്‍ എത്തുകയും ചെയ്തത്. ഇക്കൂട്ടത്തില്‍ ദൃശ്യങ്ങള്‍ പകർത്താനെത്തിയ ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നുവെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവർ ചെരുപ്പ് ധരിച്ച്‌ നില്‍ക്കുന്നത് കണ്ട കജോള്‍ ഉടൻ തന്നെ ഇവരെ ശകാരിക്കുകയായിരുന്നു. ഇതൊരു പൂജയാണ്, കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ.. – എന്നായിരുന്നു കജോള്‍ പറഞ്ഞത്. സമീപത്ത് നില്‍ക്കുന്നയാളില്‍ നിന്ന് മൈക്ക് വാങ്ങി കാജോള്‍ ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമില്‍ വൈറലായത്. നിരവധി പേർ കജോളിനെ അഭിനന്ദിച്ച്‌ രംഗത്തെത്തുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക