ഇന്ന് ഫോട്ടോ വീഡിയോ ഷൂട്ടുകളുടെ കാലമാണ്. സേവ് ദി ഡേറ്റ്, പ്രീ വെഡിങ്, വെഡിങ് ഫോട്ടോഷൂട്ടുകൾ എന്നിവയിൽ എല്ലാം വധൂവരന്മാരുടെ ഇന്റിമേറ്റ് രംഗങ്ങൾ കൂട്ടിച്ചേർക്കാറുണ്ട്. ആദ്യകാലങ്ങളിൽ സമൂഹം അല്പം ഈർഷ്യയോടെയാണ് ഇത്തരം രംഗങ്ങളെ സ്വീകരിച്ചിരുന്നത് എങ്കിൽ ഇന്ന് ഇതൊരു സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു.
ഒരുകാലത്ത് വിവാഹ ഫോട്ടോഷോട്ടുകൾ എല്ലാം സ്വകാര്യമായി കുടുംബാംഗങ്ങൾക്കിടയിൽ മാത്രം പ്രചരിച്ചിരുന്നത് ആയിരുന്നുവെങ്കിൽ ഇന്ന് ഇത്തരം ഫോട്ടോഷോട്ടുകൾ സമൂഹമാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കാണപ്പെടുന്നു. ഫോട്ടോഗ്രാഫി കമ്പനികൾ ഉൾപ്പെടെ ഇത്തരം ദൃശ്യങ്ങൾ പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
B4 BrideMedia എന്ന യൂട്യൂബ് ചാനലിലാണ് ഈ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ എന്ന പഴയ മലയാള സിനിമാഗാനത്തിന്റെ അകമ്പടിയോടെ വധൂവരന്മാരുടെ ഗാഢ ചുംബനമാണ് വീഡിയോയിൽ ഉൾപ്പെട്ടിട്ടുള്ളത്. പരിസരം മറന്നു പരസ്പരം ചേർന്ന് ഉള്ള ഈ ദൃശ്യങ്ങൾ അതിവേഗം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ള 30,000ൽ അധികം ലൈക്കുകൾ.

















