വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കും പഷ്തൂണ്‍ പെണ്‍കുട്ടിയുമായി നടന്ന സംവാദം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താൻ താമസിക്കുന്നിടത്ത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് കൂടി വരുന്നതില്‍ ആശങ്ക പഷ്തൂണ്‍ പെണ്‍കുട്ടിയെ നായിക്ക് ശ്വാസിക്കുന്നും മാപ്പ് പറയാൻ ആവശ്യപ്പെടുന്നതുമാണ് വീഡിയോ. പാകിസ്താനിലെ കറാച്ചിയില്‍ നടന്ന ഒരു പൊതുസംവാദ പരിപാടിക്കിടയില്‍ ചോദിച്ച ചോദ്യത്തിനാണ് മത പണ്ഡിതൻ പ്രകോപിതനായത്.

“ഞാൻ താമസിക്കുന്നത് കടുത്ത മുസ്ലിം മത വിശ്വാസികളുള്ള പ്രദേശത്താണ്. അവിടെ പീഡോഫീലിയ (കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം), വ്യഭിചാരം, മയക്കുമരുന്ന് ആസക്തി തുടങ്ങിയ നിരവധി തിന്മകള്‍ വർധിച്ചു വരുന്നു. എന്തുകൊണ്ടാണ് മതവിശ്വാസികള്‍ ഇതു ചെയ്യുന്നത്. എന്തുകൊണ്ട് ഉലമകള്‍ (മുസ്ലിം പണ്ഡിതന്മാർ) അവരെ മതത്തില്‍ നിന്നും പുറത്താക്കുന്നില്ല” – എന്നായിരുന്നു പെണ്‍കുട്ടിയുടെ ചോദ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീകളുടെ നിയന്ത്രിത സ്വാതന്ത്ര്യത്തെക്കുറിച്ചും പെണ്‍കുട്ടി ആശങ്ക ആറിയിച്ചു. പെണ്‍കുട്ടി വീണ്ടും കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമം പ്രദേശത്ത് നിത്യസംഭവങ്ങളാകുന്നു എന്ന് പറയുമ്ബോള്‍ മതപ്രഭാഷകൻ പ്രകോപിതനായി അവളോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. പെണ്‍കുട്ടി പറയുന്നതില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും പീഡോഫീലിയയെക്കുറിച്ച്‌ ഖുർആനിലോ ഏതെങ്കിലും ഇസ്ലാമിക ഗ്രന്ഥത്തിലോ പരാമർശമില്ലെന്നുമായിരുന്നു സാക്കിർ നായിക്കിൻ്റെ മറുപടി.

പെണ്‍കുട്ടി ഇസ്ലാമിനെ അവഹേളിക്കുകയാണ്. ഒരു മുസ്ലിമിന് ഒരിക്കലും കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്താൻ കഴിയില്ല. മറ്റൊരാളെ കുറ്റപ്പെടുത്തുന്നതിന് മുമ്ബ് നിങ്ങള്‍ പത്ത് തവണ ചിന്തിക്കണമെന്നായിരുന്നു മതപ്രഭാഷകൻ്റെ ഉപദേശം. പെണ്‍കുട്ടി തൻ്റെ നിലപാടിലുറച്ച്‌ കൂടുതല്‍ വിശദീകരണം നല്‍കുമ്ബോള്‍ ‘നിങ്ങള്‍ക്ക് തെറ്റുപറ്റി’ എന്ന് സാക്കീർ നായിക്ക് പൊട്ടിത്തെറിച്ചു കൊണ്ട് പരാമർശം പിൻവലിച്ച്‌ പെണ്‍കുട്ടിയോട് മാപ്പു പറയാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇതിനെതിരെ വ്യാപക വിമർശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സാക്കിർ നായിക്ക് പാകിസ്താൻ സർക്കാരിൻ്റെ ക്ഷണപ്രകാരമാണ് കറാച്ചിയിലെത്തിയത്. രാജ്യമെമ്ബാടും മതപ്രഭാഷണങ്ങള്‍ നടത്തി ജനങ്ങളെ ഉദ്ബോധിപ്പിക്കാനാണ് അദ്ദേഹത്തെ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിരവധി കേസുകളില്‍ ഇന്ത്യൻ അധികാരികള്‍ തിരയുന്ന പ്രതിയാണ് മുംബൈയില്‍ ജനിച്ച സാക്കിർ നായിക്ക്. നിയമനടപടി ആരംഭിച്ചതിനെ തുടർന്ന് 2016 മുതല്‍ നായിക് മലേഷ്യയിലാണ് താമസം.

2016 ജൂലൈയില്‍ നടന്ന ധാക്ക ഭീകരാക്രമണത്തെ തുടർന്നാണ് നടപടി ആരംഭിച്ചത്. സംഭവത്തില്‍ കുറ്റവാളികളായവരില്‍ ഒരാള്‍ സാക്കിർ നായികിന്റെ യൂട്യൂബ് ചാനലിലെ പ്രഭാഷണങ്ങള്‍ സ്വാധീനിച്ചതായി സമ്മതിച്ചിരുന്നു.നിയമനടപടികള്‍ക്കായി നായിക്കിനെ കൈമാറണമെന്ന് ഇന്ത്യ അഭ്യർഥിച്ചിരുന്നുവെങ്കിലും മലേഷ്യ അത് അനുവദിച്ചിട്ടില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുന്ന് സാക്കിർ നായിക്കിന്റെ എക്സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേർപ്പെടുത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക