ഭരണങ്ങാനം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പന്നിഫാമില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നു ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ്‌ രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ്‌ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. കലക്ടര്‍ ജോണ്‍ വി. സാമുവലിന്റേതാണ് ഉത്തരവ്‌.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നു പന്നിമാംസ വിതരണവും ഇത്തരത്തിലുള്ള കടകളുടെ പ്രവര്‍ത്തനവും പാടില്ല. ഇവിടെനിന്നു പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്കു കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍നിന്നും രോഗബാധിത മേഖലയിലേക്കു കൊണ്ടുവരുന്നതും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തി വയ്ക്കണമെന്നും കലക്ടര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലാ, ഈരാറ്റുപേട്ട നഗരസഭകളും മീനച്ചില്‍, കൊഴുവനാല്‍,മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാര്‍, മൂന്നിലവ്, കരൂര്‍, മേലുകാവ് പഞ്ചായത്തുകള്‍ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിലെ പന്നിഫാം കര്‍ഷകര്‍ക്കു കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ജില്ലയുടെ മറ്റു മേഖലകളില്‍ നിരോധനം ഇല്ലെങ്കിലും വ്യാപാരികള്‍ പന്നിയെ മറ്റു ജില്ലയില്‍ നിന്നു വാങ്ങുന്നതോടെ വരുമാനം നിലയ്ക്കും. വീടുകളില്‍ ഒന്നും രണ്ടും പന്നികളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പന്നിപ്പനി രോഗം സ്ഥിരീകരിച്ചതോടെ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക