മൈസൂരുവില്‍ മലയാളി നഴ്സിങ് വിദ്യാർഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. കണ്ണമംഗലം തീണ്ടെക്കാട് മേലേ വട്ടശ്ശേരി പ്രകാശൻ്റെ മകള്‍ രുദ്ര (20) ആണ് മരിച്ചത്.മൈസൂരു ചാർക്കോസ് കോളേജ് ഓഫ് നഴ്സിംഗില്‍ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

ചൊവ്വാഴ്ച്ച രുദ്ര ക്ലാസില്‍ ഹാജരായിരുന്നില്ല. വിദ്യാർത്ഥികള്‍ ക്ലാസ് വിട്ട് തിരിച്ചെത്തിയപ്പോഴാണ് രുദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹം ബുധനാഴ് വൈകുന്നേരം വീട്ടിലെത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാഴാഴ്ച രാവിലെ എട്ടിന് തറവാട്ട് ശ്മശാനത്തില്‍ സംസ്കരിക്കും. അമ്മ: കനകമണി (ബിന്ദു). സഹോദരങ്ങള്‍: ആര്യ, കൃഷ്ണ, കൃപ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക