തളിപ്പറമ്ബില്‍ നഴ്‌സിങ് വിദ്യാർഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയയാണ് മരിച്ചത്. ശുചിമുറിയില്‍ മരിച്ച നിലയിലാണു വിദ്യാർഥിയെ കണ്ടെത്തിയത്. തളിപ്പറമ്ബ് ലൂർദ് നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാർഥിയാണ് ആൻമരിയ.
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു കണ്ണൂരിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചുട്ടിപ്പാറ എസ്‌എംഇ നഴ്സിങ് കോളജിലെ നാലാംവർഷ വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിന്റെ മരണത്തില്‍ സഹപാഠികള്‍ റിമാൻഡിലായിട്ടുണ്ട്. കേസില്‍ പ്രതികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവര്‍ക്കെതിരെയാണു നടപടി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















