
കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴു. പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജ് ഗേള്‍സ് ഹോസ്റ്റലിലാണ് സംഭവം. പ്രഭാത ഭക്ഷണത്തിന് വിളമ്ബിയ സാമ്ബാറിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികള്‍ പ്രതിഷേധിച്ചു.
കോളേജ് അധികൃതർ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷണം കൊണ്ടുവരുന്ന കാറ്ററിംഗ് ഏജൻസിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് കോളേജ് അധികൃതർ അറിയിച്ചു. ഇതിന് മുൻപും ഹോസ്റ്റലിലെ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയിട്ടുണ്ടെന്ന് വിദ്യാർത്ഥികള്‍ ആരോപിക്കുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group