ഭൂമിയിലെ ഏറ്റവും അപകടകാരികളായ ഉരഗങ്ങളില്‍ ഒന്നായാണ് രാജവെമ്ബാലകള്‍ അറിയപ്പെടുന്നത്. അവയുടെ വലിപ്പവും വീര്യമുള്ള വിഷവും ആണ് ഇതിനു കാരണം. അപകടകാരികളായ ഇവയെ പിടികൂടുക അത്ര എളുപ്പമല്ല. തികഞ്ഞ പ്രാവീണ്യം ഉള്ളവർക്ക് മാത്രമേ ഈ പാമ്ബുകളെ കീഴടക്കാൻ സാധിക്കുകയുള്ളൂ. ഒരു നിമിഷത്തെ അശ്രദ്ധ മതി നമ്മുടെ ജീവൻ തന്നെ നഷ്ടപ്പെടാൻ.

ഇപ്പോഴിതാ, ഒരു കൂറ്റൻ രാജവെമ്ബാലയെ ജനവാസ മേഖലയില്‍ നിന്നും പിടികൂടാനുള്ള ഒരു മനുഷ്യൻറെ ശ്രമം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇൻസ്റ്റാഗ്രാമില്‍ പങ്കിട്ട ഈ വീഡിയോ ഭയപ്പാടോടെ അല്ലാതെ കണ്ടിരിക്കാൻ ആകില്ല. ഇൻറർനെറ്റില്‍ തരംഗമായി മാറിയ വീഡിയോ ഇതിനോടകം 13 ദശലക്ഷം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.ഒരു വീടിൻറെ മുറ്റത്ത് വെച്ചാണ് രാജവെമ്ബാലയെ പിടികൂടി ചാക്കില്‍ ആക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. പാമ്ബിനെ പിടികൂടുന്നയാള്‍ അതിൻറെ വാലില്‍ പിടിച്ച്‌ ചാക്കിനുള്ളിലേക്ക് കയറ്റിവിടാൻ പലയാവർത്തി ശ്രമം നടത്തുന്നുണ്ടെങ്കിലും പരാജയപ്പെട്ടു പോകുന്നതും ആരെയും അമ്ബരപ്പിക്കുന്ന വേഗതയില്‍ പാമ്ബ് കുതിച്ചു പൊങ്ങി കൊത്താൻ വരുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി പാമ്ബ് പിടുത്തക്കാരൻ അതിവേഗത്തില്‍ പാമ്ബിന് മുന്നില്‍ നിന്നും പലയാവർത്തി മാറുന്നതും വീഡിയോയിലുണ്ട്. വീഡിയോയില്‍ പാമ്ബിൻറെ വലിപ്പവും അതിവേഗതയിലുള്ള അതിൻറെ ചലനങ്ങളും കാഴ്ചക്കാരില്‍ ഭയം ഉണ്ടാക്കുന്നതാണ്. കൂടാതെ പാമ്ബു പിടിക്കാൻ ശ്രമിക്കുന്ന വ്യക്തിയുടെ അരയോളം ഉയരത്തില്‍ അത് പത്തി വിടർത്തി കൊത്താനായി ഉയരുന്നതും നമ്മെ ഭയപ്പെടുത്തും.നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ പ്രതികരണം നടത്തിയത്. നിരവധിപേർ രാജവെമ്ബാലയുടെ വിഷത്തെക്കുറിച്ചും തങ്ങള്‍ക്കുണ്ടായ സമാനമായ അനുഭവങ്ങളെ കുറിച്ചും പങ്കുവെച്ചു. പാമ്ബുകളുമായി അടുത്തിടപഴകുമ്ബോള്‍ ഏറെ ശ്രദ്ധിക്കണം എന്നും നിരവധിപ്പേർ ഓർമിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക