പഞ്ചാബിലെ അമൃത്‌സറില്‍ നിന്നുള്ള ഒരു സ്ത്രീ ഒറ്റക്ക് തൻ്റെ വീട്ടില്‍ നടന്ന മോഷണശ്രമം പരാജയപ്പെടുത്തുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീട്ടില്‍ അതിക്രമിച്ചു കയറാൻ ശ്രമിച്ച മൂന്ന് മോഷ്ടാക്കളെ തടഞ്ഞത് സ്ത്രീയുടെ ശക്തമായ പ്രതിരോധവും മനസ്സാന്നിധ്യവും. മൂന്നു കള്ളൻമാരാണ് മതില്‍ ചാടിക്കടന്ന് വീടിന്റെ വാതില്‍ തള്ളിത്തുറക്കാൻ ശ്രമിച്ചത്.

ഉടൻ പ്രതികരിച്ച യുവതി വാതില്‍ അകത്തുനിന്ന് ശക്തമായി തള്ളിപ്പിടിക്കുകയായിരുന്നു. വാതില്‍ തള്ളിപ്പിടിച്ചു തന്നെ കൊളുത്ത് ഇടുകയും അലറിവിളിക്കുകയും ചെയ്യുന്ന വീട്ടമ്മയെ ദൃശ്യത്തില്‍ കാണാം. തൊട്ടടുത്ത നിമിഷം സമീപത്തെ സോഫ ഇവർ വാതിലിനോട് ചേർത്തുവെക്കുകയും വീട്ടിനകത്തുണ്ടായിരുന്ന കുട്ടികളെ അടുത്തോട്ട് വിളിക്കുകയും ചെയ്യുന്നു. വീട്ടമ്മയുടെ അതിശക്തമായ പ്രതിരോധത്തെ തുടർന്ന് കള്ളന്മാർ മടങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാമൂഹിക മാധ്യമങ്ങളില്‍ വിഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വീട്ടമ്മയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തു വന്നത്. ‘ഈ ധീരയായ സ്ത്രീ മൂന്ന് കൊള്ളക്കാർക്കെതിരെ നിലകൊള്ളുന്നത് കാണുന്നത് എൻ്റെ ഹൃദയത്തെ കുളിർപ്പിക്കുന്നു! ശക്തി എല്ലാ രൂപത്തിലും വരുമെന്ന ശക്തമായ ഓർമ്മപ്പെടുത്തലാണിത്. ഒരാള്‍ കമന്റ് ചെയ്തു.’തൻ്റെ വീട് സംരക്ഷിക്കുന്നതിനും ധൈര്യത്തിന് പരിധികളില്ലെന്ന് കാണിക്കുന്നതിനും അവർ എല്ലാ ബഹുമാനവും അർഹിക്കുന്നു’. മാതൃകപരമായ പ്രവർത്തനമാണ് നടത്തിയതെന്നും ഇത്തരം ശക്തരായ വനിതകള്‍ പ്രതിരോധത്തിന്റെ പ്രതീകമാണെന്നും നിരവധി പേർ പോസ്റ്റില്‍ പറയുന്നു. ഇൻസ്റ്റാഗ്രാമില്‍ ലോക്മത് പങ്കിട്ട മറ്റൊരു വിഡിയോ വീടിന് പുറത്ത് നിന്നുള്ള കാഴ്ചയാണ് വായനക്കാർക്ക് നല്‍കുന്നത്. മൂന്ന് വ്യക്തികളുടെ ശാരീരിക ശക്തി ഉണ്ടായിരുന്നിട്ടും വീട് തകർക്കാൻ വീട്ടമ്മ കള്ളൻമാരെ അനുവദിച്ചില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക