മലയാളിയുടെ പ്രിയപ്പെട്ട നടനാണ് ബിജു മേനോൻ. സഹനടനായി എത്തി പിന്നീട് നടനായും വില്ലനായും തമാശ ചെയ്തുമെല്ലാം താരം പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട്. വലിയ വിവാദങ്ങളിലൊന്നും തലവെയ്ക്കാത്ത ഒരു നടൻ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ മുൻപ് അദ്ദേഹം പെട്ട ഒരു പ്രണയ കെണിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. മുൻ കോണ്‍ഗ്രസ് വനിത എംഎല്‍എയാണ് ബിജു മേനോനെ വലച്ചത് എന്നാണ് സംവിധായകൻ തന്റെ യുട്യബ് ചാനലായ ‘കണ്ടതും കേട്ടതിലുമൂടെ’ പങ്കുവെച്ചത്.
ആലപ്പി അഷ്റഫിന്റെ വാക്കുകള്‍- ‘ബിജു മേനോൻ ഒരു കെണിയില്‍ പോയി പെട്ടു. അദ്ദേഹം ഒരു ശുദ്ധനാണ്. ആരുടെ കാര്യങ്ങളിലും ഇടപെടുന്ന ആളല്ല. ബിജു മേനോൻ കുതിച്ചുയർന്ന് വരുന്ന കാലഘട്ടത്തിലാണ് സംഭവം. അദ്ദേഹത്തിന്റെ വിവാഹം അപ്പോള്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു. അന്ന് ആ പരിപാടിയില്‍ ഒരു വനിത എംഎല്‍എ കൂടി ഉണ്ടായിരുന്നു. ആ യോഗം കഴിഞ്ഞപ്പോള്‍ അവർ വളരെ താത്പര്യത്തോടെ ബിജു മേനോനെ പരിചയപ്പെട്ട് അദ്ദേഹത്തിന്റെ നമ്ബർ വാങ്ങി. ഇടയ്ക്ക് വിളിക്കാം എന്ന് പറഞ്ഞു. പിറ്റേദിവസം അവർ നടനെ വിളിച്ചു സംസാരിച്ചു. ഈ വിളി തുടർന്നു. ഈ വിളി പിന്നീട് രാത്രി സമത്തേക്ക് മാറി. വിളിച്ച് കുറെ നേരം സംസാരിക്കും.
ഇവർ അപ്പോള്‍ ഭരണത്തിലിരിക്കുന്ന ശക്തയായ എംഎല്‍എയാണ്. അതുകൊണ്ട് തന്നെ ഇവർ രാത്രിയൊക്കെ വിളിക്കുമ്ബോള്‍ ഭയം ഉണ്ടെങ്കിും അവരുടെ അധികാരം ഓർത്ത് വലിയ അനിഷ്ടം പ്രകടിപ്പിച്ചില്ല. ഒരിക്കല്‍ അവർ കുറച്ച് ഷർട്ട് ബിജു മേനോന് തോഴി വഴി എത്തിച്ച് കൊടുത്തു. ശരിക്കും അവർക്ക് ബിജു മേനോനോട് മുടിഞ്ഞ പ്രണയമായി. അദ്ദേഹം ഇല്ലാതെ നില്‍ക്കാൻ പറ്റാത്ത അവസ്ഥമായി അവർക്ക്.
ആ സമയത്താണ് ബിജു മേനോൻ സിലോണില്‍ ഒരു ക്രിക്കറ്റ് കളി കാണാൻ പോകുന്നത്. സുരേഷ് കുമാറൊക്കെ ഉണ്ടായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം ബിജു മേനോൻ എംഎല്‍എയോട് തന്റെ യാത്രയെ കുറിച്ച് അറിയിച്ചു. അത്രയും ദിവസം അകന്ന് നില്‍ക്കാൻ ആവില്ല, പോകാൻ പാടില്ലെന്നായിരുന്നു അവരുടെ മറുപടി. പോകരുതെന്ന് അവർ വാശി പിടിച്ചു. കോണ്‍ഗ്രസിലെ ശക്തനായ നേതാവിനെ പോലും വരച്ച വരയില്‍ നിർത്തിയ ആളാണ് ഞാൻ പിന്നെയാണോ നിങ്ങള്‍ എന്ന് അവർ ചോദിച്ചു. എന്തായാലും അടുത്ത ദിവസം അദ്ദേഹം സിലോണിലേക്ക് പോയി.
കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ സുരേഷ് കുമാർ എന്നെ വിളിച്ചു. ചെറിയ പ്രശ്നമുണ്ടെന്ന് പറഞ്ഞ് സുരേഷ് ഈ സംഭവം മുഴുവൻ എന്നോട് പറഞ്ഞു. ചില പോലീസുകാർ തന്നെ അറിയിച്ചു ബിജു മോനോനെ താമസിയാതെ ഒരു കേസില്‍ കുടുക്കും എന്നാണ് പറഞ്ഞത്. ആ സമയത്ത് ചേർത്തലയില്‍ കാറില്‍ ഒരു പെണ്‍കുട്ടി മരിച്ചതായി കണ്ടെത്തിയിരുന്നു. പിന്നില്‍ ചില നടൻമാർ എന്ന് വാർത്തയുണ്ടായിരുന്നു. ഈ സംഭവത്തില്‍ നടനെ കുടുക്കാനാണോ എന്ന സംശയം ഞാൻ പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു അത് തന്നെയാകാൻ സാധ്യത ഉണ്ടെന്ന്. എയർപോർട്ടില്‍ വന്നിറങ്ങുമ്ബോള്‍ ബിജു മേനോനെ അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ടെന്നാണ് കേട്ടത് , അതിനുള്ള സാധ്യത ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം തന്നോട് പറഞ്ഞു. ചില ബന്ധങ്ങളൊക്കെ വെച്ച് അന്വേഷിച്ചപ്പോള്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് മനസിലായി. അങ്ങനെ അവർ നാട്ടിലെത്തി സുരേഷ് കുമാർ നേരെ പോയത് എംഎല്‍എയുടെ അടുത്തേക്കാണ്. അവർ പക്ഷേ സുരേഷിനോട് സംസാരിച്ചില്ല.
അങ്ങനെ സുരേഷ് ബിജുവിനേയും കൂട്ടി നേരെ പദ്മജ വേണുഗോപാലിനടുത്തേക്ക് പോയി. അദ്ദേഹം മുഴുവൻ കാര്യങ്ങളും അവരെ അറിയിച്ചു. പദ്മജ ഫോണെടുത്ത് എംഎല്‍എയെ വിളിച്ച് ഫയർ ചെയ്തു. നിങ്ങള്‍ ധൈര്യമായി പോയിക്കോ ഇനി പ്രശ്നം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി. പിന്നീട് യാതൊരു പ്രശ്നങ്ങളും ഈ സ്ത്രീയില്‍ നിന്നും ബിജു മേനോന് നേരിടേണ്ടി വന്നിട്ടില്ല’, ആലപ്പി അഷ്റഫ് പറഞ്ഞു.

















