ചെസ്സ് ഒളിമ്ബ്യാഡില്‍ രണ്ടു സ്വർണ മെഡലുകള്‍ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഗുകേഷ് ദൊമ്മരാജുവിനു മെഴ്‌സിഡീസ് ബെൻസിന്റെ ആഡംബര വാഹനമായ ഇ ക്ലാസ് സമ്മാനമായി നല്‍കിയിരിക്കുകയാണ് താരം പഠിച്ച വേലമ്മാള്‍ വിദ്യാലയം. 

കഴിഞ്ഞ മാസമാണ് ഏകദേശം 90 ലക്ഷം രൂപ വിലമതിക്കുന്ന ഈ വാഹനം ഗുകേഷിനു സമ്മാനമായി നല്‍കിയത്. സ്കൂള്‍ അധികൃതർ വാഹനത്തിന്റെ താക്കോല്‍ കൈമാറിയത് ഗുകേഷിനെ അഭിനന്ദിക്കുന്നതിനായി വിളിച്ചു ചേർത്ത ചടങ്ങില്‍ വെച്ചാണ് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുകേഷിനു സ്കൂള്‍ നല്‍കിയത് മെഴ്‌സിഡീസ് ബെൻസ് ഈ ക്ലാസ്സിന്റെ ഏതു വേരിയന്റ് ആണെന്ന് വ്യക്തമല്ല. തന്റെ ആദ്യത്തെ വാഹനമാണിതെന്നും ഇതേറെ വിശേഷപ്പെട്ടതാണെന്നുമാണ് പുതിയ കാറിന്റെ താക്കോല്‍ സ്വീകരിച്ചതിനു ശേഷം ഗുകേഷ് പ്രതികരിച്ചത്.

ഒരു പെട്രോള്‍ എൻജിൻ മോഡലും രണ്ട് ഡീസല്‍ എൻജിൻ മോഡലുമുണ്ട് ഇ ക്ലാസിന്. രണ്ടു ലീറ്റർ നാലു സിലിണ്ടർ ഇൻലൈൻ പെട്രോള്‍ എൻജിന് 197 ബിഎച്ച്‌പി കരുത്തും 320 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.6 സെക്കൻഡ് മാത്രം മതി ഈ കരുത്തന്, ഉയർന്ന വേഗം 240 കിലോമീറ്റർ.

രണ്ടു ലീറ്റർ ഡീസല്‍ എൻജിൻ മോഡലിന്റെ കരുത്ത് 194 എച്ച്‌പി, ടോർക്ക് 400 എൻഎം എന്നിങ്ങനെയാണ്. 7.6 സെക്കൻഡില്‍ 100 കടക്കുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 240 കിലോമീറ്റർ. മൂന്നു ലീറ്റർ ഡീസല്‍ എൻജിന് 286 ബിഎച്ച്‌പി കരുത്തും 600 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ കടക്കാൻ 6.1 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ കൂടിയ വേഗം 250 കിലോമീറ്റർ.

ഇത്തരമൊരുവിലപിടിപ്പുള്ള സമ്മാനം വേലമ്മാള്‍ വിദ്യാലയം ഗുകേഷിനു നല്കുന്നതിന്റ്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലും പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിൻറെ അഭിമാനമായ നിരവധി താരങ്ങളെ സംഭാവന ചെയ്ത വിദ്യാലയമാണിത്. പ്രഗ്യാനന്ദ അടക്കമുള്ളവർ പഠിച്ച ഇവിടം അഞ്ചു തവണ ചെസ്സ് ലോക ചാമ്ബ്യൻ ആയ വിശ്വനാഥൻ ആനന്ദിന്റെ മാർഗനിർദേശങ്ങള്‍ക്കു അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക