പാലക്കാട് മദ്യം കഴിച്ച്‌ മൂന്ന് വിദ്യാർഥികള്‍ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.റോഡരികില്‍ അവശനിലയില്‍ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികള്‍ വെള്ളംതളിച്ച്‌ ഉണർത്താൻ ശ്രമിക്കുന്നത് കണ്ട നാട്ടുകാർ മംഗലം ഡാം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ മൂന്ന് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെത്തിയപ്പോഴേക്കും രണ്ട് വിദ്യാർഥികളുടെ ബോധം തെളിഞ്ഞു. മൂന്നു മണിക്കൂറിനു ശേഷമാണ് ഒരു വിദ്യാഥിയുടെ ബോധം തെളിഞ്ഞത്. മൂന്നു പേരുടെയും വയർ കഴുകി. ആരുടെയും നില അപകടകരമല്ലെന്ന് മംഗലംഡാം പോലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച്‌ ഏഴ് വിദ്യാർഥികള്‍ ചേർന്ന് കഴിക്കുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എല്ലാവരും ഒമ്ബതാം ക്ലാസ് വിദ്യാർഥികളാണ്. മംഗലംഡാം പോലീസും ആലത്തൂർ എക്സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തി. ബോധവത്കരണവും താക്കീതും നല്‍കി വിട്ടയച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക