കൊച്ചി മരടില്‍ റോഡപകടത്തില്‍ വനിതാ ഡോക്ടർ മരിച്ചു. മരട് വിടിജെ എൻക്ലേവ് ബണ്ട് റോഡില്‍ തെക്കടത്ത് വീട്ടില്‍ രഞ്ജൻ വർഗീസിന്‍റെ ഭാര്യ ഡോ. വിൻസി വർഗീസ് (42) ആണ് മരിച്ചത്. കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ മരട് കാളാത്ര ജംഗ്ഷനില്‍ ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അപകടം.
ഗാന്ധിസ്ക്വയറിലെ ആയുർവേദ സ്ഥാപനത്തില്‍ ചികിത്സയിലുള്ള പിതാവിനെ കാണാനെത്തിയതായിരുന്നു വിൻസി. റോഡിലെ കുഴികണ്ട് വേഗത കുറച്ച സ്കൂട്ടറിന്‍റെ ഹാൻഡിലില്‍ എതിരേ വന്ന വാഹനം തട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. താഴെവീണ വിൻസിയുടെ ശരീരത്തിലൂടെ ടോറസ് ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവർ അടിമാലി തേക്കിൻകാട്ടില്‍ അഷറഫിനെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















