ഗായിക അമൃത സുരേഷും നടൻ ബാലയും വിവാഹമോചിതരായതിന് ശേഷം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ചർച്ചാവിഷയമായിരുന്നു. ഒടുവില്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍ തന്നെ രംഗത്തുവന്നതോടെ വിഷയം വീണ്ടും ചർച്ചയാവുകയാണ്. അമ്മയെ അച്ഛൻ എത്രമാത്രം ഉപദ്രവിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നു മകള്‍ പങ്കുവച്ചിരുന്നത്.

ഇതിന് മറുപടിയുമായി ബാല എത്തിയതോടെ സോഷ്യല്‍മീഡിയയില്‍ വീണ്ടും അമൃതയ്‌ക്കും കുടുംബത്തിനുമെതിരെ സൈബറാക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ വിശദമാക്കി രംഗത്തെത്തിയിരിക്കുകയാണ് അമൃത. മകള്‍ വീഡിയോ ചെയ്യാനിടയായ സാഹചര്യവും ബാലയില്‍ നിന്ന് വിവാഹമോചനം നേടാനുണ്ടായ കാരണവും സംഗീതജ്ഞൻ ഗോപി സുന്ദറുമായുള്ള വേർപിരിയലിനെക്കുറിച്ചുമെല്ലാം അമൃത വിശദീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഷ്യല്‍മീഡിയ വിചാരണയില്‍ മകളെ പോലും വെറുതെ വിടാത്ത മലയാളികളുടെ മനസിനെയും അമൃത ചോദ്യം ചെയ്തു. മകളെക്കുറിച്ച്‌ ഉയർന്നുവന്ന മോശം കമന്റുകളായിരുന്നു അമൃതയുടെ വൈകാരിക പ്രതികരണത്തിന് ഇടയാക്കിയത്. ബാലയുടെ പ്രതികരണങ്ങള്‍ പലപ്പോഴും അമൃതയുടെ കുടുംബത്തെ മോശമായി ചിത്രീകരിക്കുന്നതായിരുന്നു. അച്ഛന്റെ സ്നേഹം അനുഭവിക്കാൻ അനുവദിക്കാത്ത അമ്മ എന്ന രീതിയില്‍ അമൃതയെ ചിത്രീകരിക്കുന്നതും മകള്‍ സ്കൂളില്‍ പോകുമ്ബോള്‍ സഹപാഠികള്‍ അടക്കം ഇത് ചോദ്യം ചെയ്യുന്ന അവസ്ഥ വരെ ഉണ്ടായെന്നും അമൃത വേദനയോടെ പറഞ്ഞു.

വീഡിയോ ചുവടെ കാണാം 👇

മറുപടിയുമായി ബാലയുടെ മുൻ ഭാര്യ അമൃതസുരേഷും #highlight #everyoneシ゚ #amrithasuresh Amritha Suressh @highlight Everyone ทันข่าว Actor Bala @

Posted by പെരുന്നാട് കഥകൾ on Thursday, September 26, 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക