
കർണാടകയിലെ ഉള്ളാള്‍ സ്വദേശിയായ യുവാവ് മംഗളൂരു കങ്കനടിയിലെ ക്ലിനിക്കല്‍ കോസ്മെറ്റിക് ശസ്ത്രക്രിയയെത്തുടർന്ന് മരിച്ചു. മുഹമ്മദ് മുഹ്സിനാണ് (32) മരിച്ചത്. നെഞ്ചിലെ ചെറിയ മുഴ നീക്കാനാണ് യുവാവിനെ മുടി വെച്ചുപിടിപ്പിക്കുന്ന ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്.
അര മണിക്കൂറില്‍ കഴിയും എന്നറിയിച്ചിരുന്ന ശസ്ത്രക്രിയ മണിക്കൂറുകള്‍ പിന്നിട്ടിട്ടും കഴിഞ്ഞില്ല. പുറത്ത് കാത്തിരുന്ന മാതാവും ഭാര്യയും അന്വേഷിച്ചപ്പോള്‍ യുവാവിന്റെ ആരോഗ്യനില വഷളായതായി അറിയിക്കുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group