ആലുവ പാലസ് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിന് മുന്നിലായിരുന്നു അപകടം. വാഹനം പൂർണമായി കത്തി നശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
കാറിലെ യാത്രക്കാർക്ക് പരിക്കില്ലെന്നാണ് വിവരം. മാഞ്ഞാലി സ്വദേശി ഫെബിനറെ കാറാണ് കത്തി നശിച്ചത്. കാറില്‍ നിന്നും പുക ഉയരുന്നതു കണ്ട ഫെബില്‍ കാറില്‍ നിന്നും ഇറങ്ങുകയായിരുന്നു. പിന്നാലെ വാഹനത്തില്‍ വന്നയാളാണ് ഡ്രൈവർക്ക് മുന്നറിയിപ്പ് നല്‍കിയത്. കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















