ചെന്നൈയില്‍ നടന്ന ഡോക്ടർമാരുടെ കോണ്‍ഫറൻസില്‍ ഐറ്റം ഡാൻസ് നടത്തിയത് വിവാദമാകുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അശ്ലീലമെന്നും, മോശമെന്നുമാണ് പലരും ഡോക്ടർമാരുടെ നടപടിയെ വിശേഷിപ്പിച്ചത്. Association of Colon and Rectal Surgeons of India യുടെ വാർഷിക കോണ്‍ഫറൻസിലാണ് യുവതിയുടെ ഐറ്റം ഡാൻസ് നടത്തിയത്. ചിലർ യുവതിക്കൊപ്പം ഡാൻസ് ചെയ്യുന്നതും അവരെ ചേർത്തണയ്‌ക്കുന്നതും വീഡിയോയില്‍ കാണാം.

ഈ മാസം 19 മുതല്‍ 21 വരെയാണ് കോണ്‍ഫറൻസ് നടന്നത്. ഇന്നലെയാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. ഡോ. വിജയ്ചക്രവർത്ത് എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഡോക്ടർമാരുടെ പ്രവർത്തിക്കെതിരെ ഉയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡോക്ടർമാരുടെ കോണ്‍ഫറൻസില്‍ അശ്ലീല നൃത്തം കാണുന്നത് അസംബന്ധമായ കാര്യമാണ്. അവിടെ ഇപ്പോഴും മദ്യം വിളമ്ബുന്നുന്നുണ്ട്. ഈ പണമെല്ലാം പരോക്ഷമായി ജനങ്ങളില്‍ നിന്ന് കവരുന്നതല്ലേ.. എന്നാണ് ഒരു പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പ്രായമായ ഡോക്ടർമാർ പരസ്യമായി ഒരു സ്ത്രീയുടെ ശരീരത്തില്‍ പിടിക്കുന്നത് എന്തെങ്കിലും പരിശോധനയുടെ ഭാഗമാണോ? എന്നും പോസ്റ്റില്‍ ചോദിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക