വെട്ടിയിട്ട മുടിയെടുക്കാൻ ആളില്ലാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കൊച്ചിയിലെ ബാ‌ർബർമാർ. യൂസർഫീ നല്‍കിയിട്ടും ഹരിതകർമ്മ സേന മുടിയെടുക്കാൻ തയ്യാറാകുന്നില്ല എന്നാണ് ഇവരുടെ പരാതി. എന്നാല്‍ മുടിയെടുക്കാൻ തങ്ങള്‍ക്ക് അനുമതിയില്ലെന്നാണ് ഹരിതകർമ്മ സേനയുടെ വിശദീകരണം.

ഓണത്തിന് മുൻപ് തിരക്കേറിയ ബാര്‍ബര്‍ ഷോപ്പുകളുടെ തിരക്ക് ഇപ്പോള്‍ അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും വെട്ടിയ മുടി നിറച്ചിട്ടിരിക്കുന്ന ചാക്കുകള്‍ അതുപോലെ കിടപ്പുണ്ട്. മുടിവെട്ടാൻ ദിവസവും നിരവധി പേർ എത്തുമ്ബോഴും വെട്ടിയ മുടി എന്തു ചെയ്യുന്നെന്നറിയാതെ വലയുകയാണ് കടയുടമകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടയില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകാനില്ലെന്നിരിക്കെ വെട്ടിയ മുടി എങ്കിലും എടുക്കാൻ നടപടിയുണ്ടാകണമെന്നാണ് ബാര്‍ബര്‍ ഷോപ്പ് ഉടമകളുടെ ആവശ്യം. എന്നാല്‍, ഹരിതകർമ്മസേന പറയുന്നത് തലമുടി ഒഴികെയുളള മാലിന്യം എടുക്കാമെന്നാണ്. വെട്ടിയ മുടി സംസ്കരിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് മുൻസിപ്പാലിറ്റി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, യൂസർഫീ ഈടാക്കിയാല്‍ സേവനം ഉറപ്പാക്കണമെന്ന സുപ്രീം കോടതി നിർദേശം ചൂണ്ടിക്കാട്ടി നിയമപോരാട്ടത്തിലാണ് കേരള ബാർബർ ആൻഡ് ബ്യൂട്ടീഷൻസ് അസോസിയേഷൻ. പ്രതിഷേധം സർക്കാരിനെ ഇവർ നേരത്തെ അറിയിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക