ഉപയോഗിച്ച കോണ്ടം അശ്രദ്ധമായി ഉപേക്ഷിക്കുന്നത് മോശം ശുചിത്വ ശീലം മാത്രമല്ല, അണുബാധകളുടെ ഒരു കലവറയായും, പരിസ്ഥിതി മലിനീകരണത്തിന്റെ ഒരു ഉറവിടമായും, ഗുരുതരമായ മാലിന്യ സംസ്കരണ ഭീഷണിയായും മാറിയേക്കാം. സാനിറ്ററി പാഡുകളും ഡയപ്പറുകളും പോലെ, കോണ്ടവും നശിക്കാൻ വർഷങ്ങളെടുക്കും. അതിനാല്‍തന്നെ അവ ഉപേക്ഷിക്കുന്നതും ശ്രദ്ധയോടെയായിരിക്കണം.
ഉപയോഗിച്ച കോണ്ടം കളയാനുള്ള ടിഷ്യു പേപ്പർ, പത്രം, പേപ്പർ ബാഗ്, ബയോഡീഗ്രേഡബിള്‍ വേസ്റ്റ് പേപ്പർ എന്നിവയില്‍ സുരക്ഷിതമായി പൊതിഞ്ഞ് അടച്ച ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്ന് പിഎസ്‌ആർഐ ആശുപത്രിയിലെ യൂറോളജി അസോസിയേറ്റ് ഡയറക്ടർ ഡോ.പ്രശാന്ത് ജെയിൻ പറഞ്ഞു. കോണ്ടം മാറ്റുമ്ബോള്‍ ശ്രദ്ധിക്കണമെന്നും ബീജം പുറത്തേക്ക് ഒഴുകാതിരിക്കാനായി തുറന്നിരിക്കുന്ന അറ്റം എപ്പോഴും കെട്ടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കോണ്ടം തെറ്റായ രീതിയില്‍ ഉപേക്ഷിച്ചാല്‍ ആരോഗ്യപരമായ എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടാകുമോ?
ആളുകള്‍, പ്രത്യേകിച്ച് കുട്ടികള്‍, അബദ്ധത്തില്‍ സ്പർശിക്കാൻ സാധ്യതയുള്ള തുറസായ സ്ഥലങ്ങളില്‍ കോണ്ടം ഒരിക്കലും ഉപേക്ഷിക്കരുതെന്ന് ഡോ.ജെയിൻ മുന്നറിയിപ്പ് നല്‍കി. ഉപയോഗിച്ച കോണ്ടത്തില്‍ ബാക്ടീരിയ, വൈറസ്, മറ്റ് അണുക്കള്‍ എന്നിവ ഉള്‍ക്കൊള്ളാൻ കഴിയുന്ന ശരീരദ്രവങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആരെങ്കിലും അവയുമായി നേരിട്ട് സമ്ബർക്കം പുലർത്തിയാല്‍, അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.ഹ്രസ്വ സമ്ബർക്കത്തില്‍ നിന്ന് ഗുരുതരമായ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കാം, പക്ഷേ അപകടസാധ്യത അപ്പോഴും നിലനില്‍ക്കുന്നു, പ്രത്യേകിച്ച് എച്ച്‌ഐവി പോലുള്ള ശരീര സ്രവങ്ങളിലൂടെ പകരുന്ന രോഗങ്ങള്‍ക്ക്.
മാത്രമല്ല, തെറ്റായ രീതിയില്‍ ഉപേക്ഷിക്കുന്ന കോണ്ടം ഈച്ചകള്‍, പ്രാണികള്‍, എലികള്‍ എന്നിവയെ ആകർഷിക്കുകയും അതുവഴി മലിനീകരണ സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഇത്തരം മാലിന്യങ്ങള്‍ നീക്കം ചെയ്യാൻ ആവശ്യമായ സംരക്ഷണ ഉപകരണങ്ങള്‍ എല്ലായ്പ്പോഴും ശുചിത്വ തൊഴിലാളികളുടെ കൈവശം ഉണ്ടാകണമെന്നില്ല. അതിനാല്‍ ശുചിത്വ തൊഴിലാളികള്‍ക്ക് അവ തൊഴില്‍പരമായ അപകടവും സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോണ്ടം ടോയ്‌ലറ്റില്‍ ഫ്ലഷ് ചെയ്യുന്നത് ശരിയായ രീതിയാണോ?
കോണ്ടം ടോയ്‌ലറ്റില്‍ ഫ്ലഷ് ചെയ്യുന്നത് ഒരിക്കലും നല്ല ആശയമല്ലെന്ന് ഡോ. ജെയിൻ അഭിപ്രായപ്പെട്ടു. കോണ്ടം വെള്ളത്തില്‍ ലയിക്കുന്നില്ല, അവ മലിനജല സംവിധാനങ്ങളെ തടസ്സപ്പെടുത്തും. ഇത് പ്ലംബ്ബിങ് തകരാറുകള്‍ക്ക് കാരണമാവുകയും ജലജന്യ രോഗങ്ങള്‍ പടരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഫ്ലഷ് ചെയ്യുന്ന കോണ്ടം ചിലപ്പോള്‍ നദികളിലോ സമുദ്രങ്ങളിലോ എത്തിയേക്കാം. അവിടെ കടല്‍ജീവികള്‍ അവയെ ഭക്ഷിച്ചേക്കാം. ഇത് പാരിസ്ഥിതിക ദോഷത്തിന് കാരണമാകും,” ഡോ. ജെയിൻ വ്യക്തമാക്കി.
മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.








