കുട്ടികളുടെ നിരവധി വീഡിയോകള്‍ ദിവസവും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കാണാനും കേള്‍ക്കാനും നമ്മള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ് അത്തരത്തിലുള്ള വീഡിയോകള്‍. സ്കൂള്‍ യൂണിഫോമില്‍ നൃത്തം ചെയ്യുന്ന കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
പുതിയ നേപ്പാളി ചിത്രമായ ‘ബോക്സി കോ ഘർ’ എന്ന ചിത്രത്തിലെ ‘ബുജിന മൈലെ’ എന്ന ഗാനത്തിന് ചുവടു വയ്ക്കുകയാണ് കുട്ടി. tiktoknepalofficial’ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. അഞ്ച് ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.

















