പുതു നേട്ടവുമായി ബിജെപി കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. 10 ലക്ഷം (1 മില്യണ്‍) ഫോളോവേഴ്സിനെ സ്വന്തമാക്കി കൊണ്ടാണ് ബിജെപി സോഷ്യല്‍ മീഡിയയില്‍ കരുത്ത് തെളിയിച്ചത്. നേട്ടത്തിന് പിന്നാലെ ബിജെപി സോഷ്യല്‍ മീഡിയ ടീമിനെ പ്രശംസിച്ച്‌ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തുവന്നു.”ബിജെപി കേരളം ഫേസ്ബുക്ക് പേജിന് ഒരു മില്ല്യൻ ഫോളോവേഴ്സ്. കേരളത്തില്‍ ഒരു രാഷ്‌ട്രീയ പാർട്ടിയുടേയും ഒഫീഷ്യല്‍ പേജിന് ഈ നേട്ടം കൈവരിക്കാനായിട്ടില്ല. അഭിനന്ദനങ്ങള്‍ കേരളാ സോഷ്യല്‍ മീഡിയ ടീം”-എന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചത്.

2012 നവംബർ 5-നാണ് ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജ് ഔദ്യോഗികമായി ആരംഭിക്കുന്നത്. 2012 ല്‍ തന്നെ ആരംഭിച്ച സിപിഎമ്മിന്റെ ഔദ്യോഗിക പേജിന് 7 ലക്ഷം ഫോളോവേഴ്സും 2013 ല്‍ ആരംഭിച്ച കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക് പേജിന് 3 ലക്ഷം ഫോളോവേഴ്സും മാത്രമാണ് ഉള്ളത്. കേരളം ഭരിച്ച ഇരു പാർട്ടികളെയും പിന്നിലാക്കി കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ബിജെപിയുടെ മുന്നേറ്റം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമൂഹമാധ്യമ പ്രചരണങ്ങളിൽ കേരളത്തിൽ നിന്ന് ചരിത്രത്തിൽ ഒരിക്കൽ മാത്രം നിയമസഭാ സീറ്റും ലോക്സഭാ സീറ്റും നേടിയ പാർട്ടി പരമ്പരാഗതമായി കേരളത്തിൽ വേരോട്ടമുള്ള പാർട്ടികളെക്കാൾ എത്ര മുന്നിലാണ് എന്നത് രാഷ്ട്രീയ എതിരാളികൾ കണക്കിലെടുക്കേണ്ട വസ്തുതയാണ്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വർദ്ധിച്ചുവരുന്ന വോട്ട് ബാങ്കും ബിജെപി ഉണ്ട്. ന്യൂനപക്ഷങ്ങളിൽ ഒരു വിഭാഗത്തെയും വിജയകരമായി കൂട നിർത്താൻ ഇന്ന് സംസ്ഥാനത്ത് ബിജെപിക്ക് സാധിക്കുന്നുണ്ട്. ബിജെപിയുടെ ഈ കടന്നുകയറ്റത്തെ അവഗണിച്ചാൽ അത് കോൺഗ്രസിനും സിപിഎമ്മിനും ഭാവിയിൽ വലിയ തിരിച്ചടികൾക്ക് വഴിയൊരുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക