മകളുടെ സുഹൃത്തിനെ മധ്യവയസ്കൻ കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍ കുമാർ (19) ആണ് മരിച്ചത്. പ്രതി ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസില്‍ കീഴടങ്ങി.

വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരട്ടകട്ടയിലാണ് സംഭവം. പെണ്‍കുട്ടി ബന്ധുവീട്ടിലായിരുന്നു താമസം.അരുണ്‍ മകളെ ശല്യം ചെയ്യുകയാണെന്ന് ആരോപിച്ച്‌ പ്രസാദും അരുണും തമ്മില്‍ ഫോണിലൂടെ വാക്കേറ്റമുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പിന്നാലെ അരുണും സുഹൃത്തുക്കളും ചേർന്ന് പ്രസാദുമായി സംഘർഷം ഉണ്ടായി. ഇതിനിടെ അരുണിന് കുത്തേല്‍ക്കുകയായിരുന്നു. ഇവർ തമ്മില്‍ നേരത്തെയും തർക്കമുണ്ടായിരുന്നു. അരുണിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക