രജനികാന്തിന്റ പുതിയ ചിത്രം വേട്ടൈയ്യനില്‍ വില്ലൻ വേഷത്തില്‍ മലയാളി താരം സാബു മോൻ. സിനിമയുടെ പ്രിവ്യു വീഡിയോയിലാണ് സാബുവിന്റെ കഥാപാത്രത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ ഭാഷകളില്‍ നിന്നുമുള്ള വമ്ബൻ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുള്ളത്. സിനിമയില്‍ സാബുവുള്ളതായുള്ള ഒരു സൂചനയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ഇതിനിടെ പ്രിവ്യൂവില്‍ സാബുവിനെ കണ്ടതോടെ വലിയ ആകാംഷയിലാണ് സിനിമാ ആരാധകർ. വില്ലൻ പരിവേഷത്തിലാണ് സാബു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. മഞ്ജു വാര്യർ, ഫഹദ് ഫാസില്‍ എന്നിവർ സിനിമയില്‍ ഉണ്ട്. അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ , രോഹിണി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടൈയ്യൻ. എസ് ആർ കതിർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് ആണ്.നേരത്തെ ഈ സിനിമയിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരുന്നു. ഇതിനിടെ ഇറങ്ങിയ പ്രിവ്യൂ വീഡിയോയും ആളുകള്‍ ഏറ്റെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക