ചില ശീലങ്ങള്‍ എത്രമാത്രം അണുബാധ സൃഷ്ടിക്കുന്നുണ്ടെന്ന് നമ്മള്‍ ശ്രദ്ധിക്കാറേ ഇല്ല. അത്തരത്തില്‍ ഒന്നാണ് നിന്ന് മൂത്രമൊഴിക്കുന്ന പുരുഷന്മാരുടെ ശീലം. പുരുഷന്മാർ നിന്ന് മൂത്രമൊഴിക്കുമ്ബോള്‍ അത് പലപ്പോഴും പുറത്തേക്ക് പോകാനും ഇത് ടോയ്‌ലറ്റില്‍ തന്നെ മറ്റു വസ്തുക്കളായ ടൂത്ത്ബ്രഷ്, ടവല്‍, ടോയ്‌ലെറ്റിന്റെ ചുമർ എന്നിവിടങ്ങളിൽ വീഴാനും സാധ്യതയുണ്ട്. എന്നാല്‍ ഇതെല്ലം ഒരാള്‍ മൂത്രമൊഴിച്ച് കഴിഞ്ഞാല്‍ ഉറപ്പായും വൃത്തിയാക്കാൻ സാധ്യതയില്ല.
ഇതിനെക്കുറിച്ചുള്ള ചർച്ചകളിലേക്ക് ഇപ്പോള്‍ നയിച്ചിരുന്നത് സോഷ്യൽ മീഡിയയില്‍ വൈറലായ ഒരു വിഡിയോയാണ്. പലപ്പോഴും സ്വയം വൃത്തിയായി സൂക്ഷിക്കുന്ന പലരും പരിസരം അതുപോലെ തന്നെ വൃത്തിയായി സൂക്ഷിക്കാൻ മടിക്കാറുണ്ട്. അത്തരക്കാരാണ് നിന്ന് മൂത്രമൊഴിക്കുന്ന പുരുഷന്മാരില്‍ ഭൂരിഭാഗക്കാരും. അതുകൊണ്ട് തന്നെ തനിക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കാൻ അവർക്ക് സാധിക്കാറില്ല.
An explanation on why men shouldn’t pee while standing.
— YabaLeftOnline (@yabaleftonline) September 17, 2024
pic.twitter.com/WxZDDt45jl
7500 ഓളം തുള്ളി മൂത്രം പുറത്ത് പോകാൻ സാധ്യതയുണ്ടെന്നും ഇത് പരിസരം മലിനമാക്കുമെന്നും അണുബാധ സൃഷ്ടിക്കുമെന്നും വിഡിയോയില്‍ പറയുന്നു. ഇതിലൊക്കെ ഇത്ര വലിയ പ്രശ്നങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്ന തരത്തിലുള്ള പല കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്.

















