52 കീഴ്ജീവനക്കാരുമായി ലൈംഗിക വേഴ്ച്ചയില്‍ ഏർപ്പെട്ടെന്ന കുറ്റത്തിന് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വനിതാ നേതാവിന് 13 വർഷം തടവുശിക്ഷ. ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനനിലെ മുൻ ഗവർണറും ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന സോങ് യാങ് എന്ന യുവതിയെയാണ് ചൈനീസ് കോടതി ശിക്ഷിച്ചത്. 13 വർഷം തടവുശിക്ഷക്ക് പുറമേ യുവതി 40000 ഡോളർ പിഴ അടയ്ക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

തന്റെ കീഴ്ജീവനക്കാരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും 60 ദശലക്ഷം യുവാൻ (8.5 മില്യണ്‍ ഡോളർ) കൈക്കൂലിയായി സ്വീകരിക്കുകയും ചെയ്തു എന്നാണ് അമ്ബത്തിരണ്ടുകാരിയായ സോങ് യാങിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. ദരിദ്രകുടുംബത്തില്‍ പിറന്ന സോങ് യാങ് 22-ാമത്തെ വയസിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ അംഗമാകുന്നത്. പിന്നീട് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ ഡെപ്യൂട്ടി റാങ്കിലേക്കുയർന്നു. സുന്ദരിയായ ഗവർണർ എന്നു അവർ അറിയപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധി കമ്ബനികളില്‍ നിന്ന് അവർ കൈക്കൂലി വാങ്ങി എന്ന ആരോപണവും ഇവർക്കെതിരെ ഉയർന്നിരുന്നു. റിപ്പോർട്ടുകളനുസരിച്ച്‌ ചില പുരുഷൻമാർ അവർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും മറ്റുള്ളവർ അവരുടെ അധികാരത്തെ ഭയന്നുമാണ് ലൈംഗികചൂഷണത്തിന് വഴങ്ങി കൊടുത്തത്. സോങിന് 58 കാമുകൻമാർ ഉണ്ടായിരുന്നുവെന്നും സ്വകാര്യ നിശാക്ലബുകളില്‍ പതിവ് സന്ദർശകയാണ് ഇവരെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

ഗ്വിഷെ ഗവണ്‍മെൻ്റ് സോങ്ങിനെതിരെ കഴിഞ്ഞ വർഷം ഏപ്രിലില്‍ അന്വേഷണം ആരംഭിച്ചു. ഇവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും തുടർന്ന് 13 വർഷത്തെ തടവിനും ഒരു മില്യണ്‍ യുവാൻ പിഴയ്ക്കും കോടതി ഉത്തരവിട്ടു. എൻ.പി.സിയിലെ ഇവരുടെ സ്ഥാനം റദ്ദാക്കുകയും ചെയ്തു. മാത്രമല്ല ഇവരെ കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക