ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മത്തിക്കരെയിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ തീപിടിത്തമുണ്ടായത്.

ശ്വാസകോശ സംബന്ധമായ അസുഖം മൂലം സൂരജ് ഐസിയുവിലായിരുന്നു. എക്മോ സപ്പോർട്ടിലാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി സൂരജിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വിവരം മറച്ചുവെക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും ബന്ധുക്കള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക