മലയാള പത്രങ്ങള്‍ വില കൂട്ടുന്നു. പ്രചാരത്തില്‍ മുന്‍പിലുള്ള ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ വില ഈടാക്കുന്ന മലയാളം പത്രങ്ങളാണ് വരിസംഖ്യ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച്‌ വളരെ കുറഞ്ഞ പേജുകള്‍ മാത്രമാണ് മലയാള പത്രങ്ങള്‍ക്കുള്ളത്. ഇതേ അവസ്ഥയില്‍ മുന്നോട്ട് പോകുമ്ബോള്‍ തന്നെയാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പത്രങ്ങള്‍ എടുത്തിരിക്കുന്നത്.

മാതൃഭൂമി പത്രമാണ്‌ വില വര്‍ധിപ്പിക്കുന്ന കാര്യം വായനക്കാരെ അറിയിച്ചത്. നിലവില്‍ 8.50 പൈസയാണ് മാതൃഭൂമി പത്രത്തിന്റെ ഒരു കോപ്പിയുടെ വില. ഞായറാഴ്ചകളില്‍ ഇത് 9.00 രൂപയാണ്. ഇപ്പോള്‍ ഒരു കോപ്പിക്ക് 50 പൈസയാണ് വര്‍ധിപ്പിക്കുന്നത്. ഇതോടെ കോപ്പിയുടെ വില 9.00 രൂപയും ഞായറാഴ്ചകളില്‍ 9.50 രൂപയുമാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെപ്തംബര്‍ 23 മുതലാണ്‌ വില വര്‍ധന എന്നാണ് മാതൃഭൂമിയുടെ പ്രഖ്യാപനം. “രണ്ട് വര്‍ഷത്തിലേറെയായി വില വര്‍ധിപ്പിച്ചിട്ടില്ല. വില കൂടാത്ത ഒരേ ഒരു ഉത്പന്നം പത്രം മാത്രമാണ്. ഉത്പാദന ചെലവിലുണ്ടായ വര്‍ധന കാരണം പത്രങ്ങള്‍ പ്രതിസന്ധിയിലാണ്. പിടിച്ചുനില്‍ക്കാന്‍ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് വില വര്‍ധന.” – മാതൃഭൂമി പറയുന്നു. വായനക്കാര്‍ സഹകരിക്കണം എന്നും പത്രത്തിന്റെ അഭ്യര്‍ത്ഥനയുണ്ട്.

മാതൃഭൂമിയാണ് വില വര്‍ധന ആദ്യം പ്രഖ്യാപിച്ചതെങ്കിലും മനോരമയും മറ്റു പത്രങ്ങളും ഉടന്‍ തന്നെ വില വര്‍ധിപ്പിച്ചേക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് മലയാളം പത്രങ്ങളാണ്. ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ കൂടുതല്‍ വിലയാണ് മലയാള പത്രങ്ങള്‍ക്ക്. ഇംഗ്ലീഷ് പത്രങ്ങളുടെ കണക്ക് എടുത്താല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രമായ ഹിന്ദു കേരളത്തില്‍ ഈടാക്കുന്നത് കോപ്പിക്ക് എട്ടു രൂപയാണ്. ടൈംസ്‌ ഓഫ് ഇന്ത്യ കോപ്പിക്ക് 7 രൂപയും.

പരസ്യങ്ങൾ കുത്തിനിറച്ച പത്രങ്ങൾ വായിക്കാൻ ആളു കുറയുന്നു

വിൽക്കുന്ന വിലയല്ല പത്രങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ് എന്നുള്ളതാണ് യാഥാർത്ഥ്യം. പത്ര പേജുകളിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളിൽ നിന്നാണ് മാധ്യമ സ്ഥാപനങ്ങൾക്ക് വരുമാനം ഉണ്ടാകുന്നത്. പത്ര വില യഥാർത്ഥത്തിൽ അധിക വരുമാനമാണ്. വായനക്കാരെ പിടിച്ചു നിർത്താൻ പത്രങ്ങൾ സൗജന്യമായി നൽകിയാൽ പോലും അത് നഷ്ടമാവില്ല കാരണം വായനക്കാർ ഉള്ളതുകൊണ്ടാണ് കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങൾ ലഭിക്കുന്നത്. ഇത് കണക്കിലെടുക്കാതെ പത്രങ്ങൾ വില ഉയർത്തിയാൽ അനുദിനം കുറഞ്ഞുവരുന്ന പത്രവായനക്കാരുടെ എണ്ണത്തിൽ വീണ്ടും കുറവുണ്ടാവാനാണ് സാധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക