രജനികാന്തിനെ നായകനാക്കി ടി.ജെ.ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന വേട്ടയൻ എന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകരും സിനിമാ പ്രേമികളും ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസമാണ് ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

രജനികാന്തിനും അമിതാഭ് ബച്ചനും ഒപ്പമുള്ള ഫഹദിന്റെ ലൊക്കേഷൻ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ലൈക്ക പ്രൊഡക്ഷൻസാണ് വേട്ടയൻ നിർമിക്കുന്നത്. ഇവരുടെ സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ഫഹദിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നത്. പാട്രിക്ക് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍ ഒരിടത്ത് അമിതാഭ് ബച്ചന് കൈകൊടുക്കുന്ന ഫഹദിനെ കാണാം. എന്നാല്‍ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് നിമിഷങ്ങള്‍ മാത്രമുള്ള വീഡിയോയുടെ അവസാനഭാഗത്തുവരുന്ന മറ്റൊരു രംഗമാണ്. ഫഹദിന്റെ അഭിനയം കാണാൻ ആകാംക്ഷയോടെ അദ്ദേഹത്തിന്റെ പിന്നില്‍ വന്നുനില്‍ക്കുകയാണ് രജനികാന്ത്. എന്നാല്‍ തന്റെ പിന്നില്‍ ഒരാള്‍ ഉള്ള കാര്യം ഫഹദ് മനസിലാക്കുന്നേയില്ല.

അല്പനിമിഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്ബോഴാണ് പിന്നില്‍ സൂപ്പർ സ്റ്റാർ നില്‍ക്കുന്നത് ഫഹദ് കാണുന്നതും ഞെട്ടുന്നത്. വിനയാന്വിതനാവുന്ന ഫഹദിന്റെ പുറത്ത് രജനികാന്ത് കളിയായി അടിക്കുന്നതും വീഡിയോയിലുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായെത്തിയത്. വീഡിയോയുടെ അവസാനഭാഗം മാത്രം നിരവധി തവണ കണ്ടെന്നാണ് പലരും പറഞ്ഞത്.

ഇതാദ്യമായാണ് ഫഹദും രജനികാന്തും ഒരുമിച്ചഭിനയിക്കുന്നത്. നേരത്തേ വിക്രം എന്ന ചിത്രത്തില്‍ കമല്‍ ഹാസനും ഫഹദ് ഫാസിലും ഒരുമിച്ചെത്തിയിരുന്നു. ചിത്രത്തിലെ അമർ എന്ന ഫഹദിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നനിലാണ് ഫഹദ് ഒടുവില്‍ തമിഴില്‍ വേഷമിട്ടത്.

ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ. ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ‘വേട്ടയൻ’. ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ഫഹദിനുപുറമേ അമിതാഭ് ബച്ചനും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ശർവാനന്ദ്, ജിഷു സെൻഗുപ്ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡിൻ കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്ബുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ദീപാവലിയോടനുബന്ധിച്ച്‌ ചിത്രം തിയേറ്ററുകളിലെത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക