ആഗോള വിപണിയില്‍ മെമ്മറി ചിപ്പുകളുടെയും സ്റ്റോറേജ് ഘടകങ്ങളുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വൻ വിലവർധന പ്രഖ്യാപിച്ച്‌ യുഎസ് കന്പനിയായ ആപ്പിള്‍.മാക് ഡെസ്ക്ടോപ്പുകള്‍, മാക്ബുക്കുകള്‍, ഐപാഡുകള്‍, ആപ്പിള്‍ ടിവി, ഹോംപോഡ് എന്നിവയ്ക്കാണ് വില കൂട്ടിയത്. എന്നാല്‍, കമ്പനിയുടെ പ്രധാന വരുമാന മാർഗമായ ഐഫോണുകളുടെ വിലയില്‍ തത്കാലം മാറ്റം വരുത്തിയിട്ടില്ല.

സമീപകാലത്ത് ഇന്ത്യയില്‍ ആപ്പിള്‍ ഉത്പന്നങ്ങളില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വിലക്കയറ്റമാണ്.ഇന്ത്യയില്‍ മാത്രമല്ല, മറ്റ് ആഗോള വിപണികളിലും ആപ്പിള്‍ സമാനമായ വിലവർധന നടപ്പിലാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2025ന്റെ അവസാന പാദം മുതല്‍ മെമ്മറി ചിപ്പുകളുടെ വില നാല് മടങ്ങിലധികമാണ് വർധിച്ചത്. ഇത് ആപ്പിളിനെ മാത്രമല്ല, വരും ദിവസങ്ങളില്‍ വിൻഡോസ് ലാപ്ടോപ്പുകള്‍, ക്രോംബുക്കുകള്‍ തുടങ്ങിയ മറ്റ് ബ്രാൻഡുകളെയും വില വർധിപ്പിക്കാൻ പ്രേരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ ഐഫോണുകളുടെ വില വർധിപ്പിച്ചിട്ടില്ല എന്നത് ഉപഭോക്താക്കള്‍ക്ക് താത്കാലിക ആശ്വാസമാണെങ്കിലും, വരും മാസങ്ങളില്‍ ഐഫോണ്‍ നിരക്കുകളിലും മാറ്റം വരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ വിലക്കയറ്റം ഇങ്ങനെ

  • മാക്ബുക്ക് എയർ 13 ഇഞ്ച്: 1,19,900 രൂപയ്ക്കു പുറത്തിറക്കി എം5 ചിപ്പോടു കൂടിയ 13 ഇഞ്ച് മാക്ബുക്ക് എയറിന് 30000 രൂപ വർധിച്ച്‌ 1,49,900 രൂപയിലെത്തി
  • മാക്ബുക്ക് എയർ 15 ഇഞ്ച്:1,44,900 രൂപയ്ക്കു പ്രഖ്യാപിച്ചിരുന്ന 15 ഇഞ്ച് മാക്ബുക്ക് എയർ വേരിന്റിന് 35,000 രൂപയുടെ വർധനയാണുണ്ടായത്
  • മാക്ബുക് പ്രോ 14 ഇഞ്ച് (എം5 ചിപ്പ്, 16ജിബി റാം): നിലവില്‍ 1,69,900 രൂപയില്‍നിന്ന് 2,39,900 രൂപയിലെത്തി
  • മാക്ബുക് നിയോ: 69,900 രൂപയില്‍നിന്ന് 10000 രൂപ വർധിച്ച്‌ 79,990 രൂപയിലെത്തി.
  • മാക്ബുക് പ്രോ എം 5 മാക്സ്: 3,99,900 രൂപയില്‍നിന്ന് 4,99,900 രൂപയായി
  • ഐപാഡ് എയർ 11 ഇഞ്ച് (എം4): 64,900 രൂപയില്‍നിന്ന് 25,000 രൂപ ഉയർന്ന് 89,900 രൂപ
  • ഐപാഡ് എയർ 13 ഇഞ്ച്: 84,900 രൂപയില്‍നിന്ന് 1,19,900 രൂപയായി.
  • ഐപാഡ് പ്രോ (256ജിബി, എം5): 99,990 രൂപയില്‍നിന്ന് 1,39,900 രൂപയിലെത്തി.
  • ആപ്പിള്‍ ടിവി 4കെ (64ജിബി): 14,900 രൂപയില്‍നിന്ന് 25,900 രൂപയായി ഉയർന്നു
  • ഹോംപോഡ്: 32,900 രൂപയില്‍നിന്ന് 44,900 രൂപയായി വർധിച്ചു
  • ഹോംപോഡ് മിനി: 10,900 രൂപയില്‍നിന്ന് 15,900 രൂപയിലെത്തി
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക