2924 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ പരാജയപ്പെടാൻ കാരണം കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ രമ്യ ഹരിദാസിന്റെ വീഴ്ചയെന്ന് പ്രത്യേക സമിതി റിപ്പോർട്ട്.തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായിരുന്നുവെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രമ്യാ ഹരിദാസിന്റെ തോല്‍വി അന്വേഷിച്ച പ്രത്യേക സമിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.റിപ്പോർട്ട് ഉന്നത സമിതിക്ക് അയച്ചിട്ടുണ്ട്. നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. പ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മയും സ്ഥാനാര്‍ത്ഥിയുടെ വീഴ്ച്ചയും തിരിച്ചടിയായെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തല്‍. അതേസമയം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രമ്യക്കെതിരെ കോണ്‍ഗ്രസ്സ് കൂടുതല്‍ നടപടികളിലേക്ക് കടക്കില്ലെന്നാണ് സൂചന. സംസ്ഥാത്ത് ഉപതിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെയാണ് കടുത്ത നടപടികള്‍ ഒഴിവാക്കുന്നതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ രമ്യയെ മറികടന്ന് സിപിഐഎം സ്ഥാനാര്‍ത്തിയും മുന്‍ ദേവസ്വം വകുപ്പ് മന്ത്രിയുമായ കെ രാധാകൃഷ്ണനാണ് വിജയിച്ചത്. 20143 വോട്ടുകള്‍ ഭൂരിപക്ഷം നേടിയായിരുന്നു വിജയം. 2019 ല്‍ 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച രമ്യ ഹരിദാസിന്റെ കൈയ്യില്‍ നിന്നാണ് ആലത്തൂര്‍ ഇത്തവണ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്. 5,33,815 വോട്ട് നേടിയാണ് രമ്യ ഹരിദാസ് 2019ല്‍ വിജയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക