ഇറക്കം കുറഞ്ഞ വസ്ത്രത്തിനടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് വീഡിയോ ചിത്രീകരിക്കാൻ ശ്രമം; മോശം പെരുമാറ്റത്തിൽ അമർഷം പൂണ്ട് ലൈവ് പെർഫോമൻസിനിടെ വേദി വിട്ടിറങ്ങി പോപ്പ് ഗായിക ഷക്കീറ: വീഡിയോ ദൃശ്യങ്ങൾ കാണാം
ലോകപ്രശസ്തയായ പോപ്പ് ഗായിക ഷാക്കിറയ്ക്ക് പൊതുവേദിയില്‍ നേരിടേണ്ടിവന്ന മോശം അനുഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സ്റ്റേജില്‍ പാട്ട് പാടികൊണ്ടിരിക്കെ മുന്‍നിരയില്‍ നിന്ന ഒരാള്‍ മൊബൈല്‍ ക്യാമറ ഷാക്കിറയുടെ വസ്ത്രത്തിന്റെ തൊട്ട് അടിയില്‍ കൊണ്ടുവച്ചു. ഇതോടെ പാട്ട് പെട്ടെന്ന് നിര്‍ത്തി പാതിവഴിയില്‍ ഷാക്കിറ വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയു ചെയ്തു.
ലിവ് മിയാമി നൈറ്റ് ക്ലബിലാണ് സംഭവം നന്നത്. സോള്‍ട്ടെറാ എന്ന ഗാനം പാടി കാണികള്‍ക്കു മുന്നില്‍നിന്ന് നൃത്തം ചെയ്യവേയാണ് മുന്നില്‍നിന്ന ഒരാള്‍ തന്റെ വസ്ത്രത്തിന്റെ അടിയിലേക്ക് കാമറ ഫോക്കസ് ചെയ്യുന്നത് ഷാക്കിറയുടെ ശ്രദ്ധയില്‍പെട്ടത്. ഈ പ്രവൃത്തി കണ്ടയുടനെ അങ്ങനെ ചെയ്യരുതെന്ന് അയാളോട് ഷാക്കിറ താക്കീത് നല്‍കുന്നുണ്ട്. എന്താണ് ചെയ്യുന്നത്? അത് പാടില്ല എന്ന് കൈകള്‍ കൊണ്ട് ആദ്യം ആംഗ്യം കാണിച്ചു.
വേദിയില്‍ തുടര്‍ന്ന ഷാക്കിറയ്ക്കു നേരെ അയാള്‍ പിന്നീടും കാമറയുമായി അടുത്തതോടെയാണ് അവര്‍ വേദിവിട്ടത്. സംഭവത്തില്‍ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. സെലിബ്രിറ്റികള്‍ എത്ര വലിയവരാണെങ്കിലും അവര്‍ക്കുനേരെയും ഇത്തരത്തിലുള്ള മോശം പ്രവര്‍ത്തികള്‍ പൊതുമധ്യത്തിലുണ്ടാകുന്നുവെന്നു കാണുമ്ബോള്‍ വിഷമം തോന്നുന്നു, എങ്ങനെയാണ് ഇതുപോലെയുള്ളവരോട് പ്രതികരിക്കേണ്ടത്? എന്നാണ് പലരും കമന്‍റുമായി എത്തിയിരിക്കുന്നത്. എത്രത്തോളം പ്രഹസനമാണ് സ്ത്രീസുരക്ഷ എന്ന വാക്ക് എന്നത് എന്ന് ചിലരുടെ കമന്‍റ്. എന്തെങ്കിലും മാനസിക പ്രശ്നങ്ങളുള്ളവരണ് ഇങ്ങനെ പെരുമാറുന്നത്. അല്ലാതെ ഒരു സ്ത്രീയോട് എങ്ങനെ മോശമായി പെരുമാറാനാകും എന്നാണ് ചിലര്‍ ചോദിക്കുന്നത്.